രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് നിയമനം..കണ്ണൂരിൽ പശുവിനെ അറുത്ത വിവാദം കോൺഗ്രസിൽ പുതിയ കലാപത്തിന് തിരികൊളുത്തും

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്റെ മൃഗീയ മുഖം വീണ്ടും തെളിയുന്നു .രാജ്യത്തെ കോൺഗ്രസിന്റെ മൃഗീയ മുഖമായി കണ്ട ‘പശുവിനെ പരസ്യമായി കഴുത്തറത്ത് കൊന്ന സംഭവത്തിന് വീണ്ടും യൂത്ത് കോൺഗ്രസിന്റെ പച്ചക്കൊടി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റവും അധികം നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു പരസ്യമായ പശുവിനെ കഴുത്തറുക്കുകയും ‘ജീവനുള്ള കാളിയെ കഴുത്തറുത്തപ്പോൾ ‘ചീന്തിത്തെറിച്ച ചോരയെ നോക്കി ‘പാശാചികതയോടെ മുഷ്ടി ചുരുട്ടി ‘യൂത്ത് കോൺഗ്രസ് സിന്ദാബാദ് ‘എന്ന് വിളിച്ചത് .രാജ്യം ഒന്നാകെ കോൺഗ്രസിനെ പ്രതികൂട്ടിൽ നിർത്തിയ കിരാത സംഭവത്തിന് വീണ്ടും അംഗീകാരം കൊടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് കോൺഗ്രസ് ആണ് . യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല അഖിലേന്ത്യാ കമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിന് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പത്ര പ്രസ്ഥാവനയിലൂടെ അറിയിച്ചു.കഴിഞ്ഞ മെയ് മാസം ആയിരുന്നു കന്നുകാലികളെ കശാപ്പുശാലകളില്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ സിറ്റി ജങ്ഷനില്‍ കാളകുട്ടിയെ കശാപ്പു ചെയ്തത് . joshy 1സൗജന്യമായി നല്‍കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.റിജിൽ മായ്കുട്ടി നേതൃത്വം നൽികിയ ‘കശാപ്പ് വിവാദത്തിൽ ‘ചുക്കാൻ പിടിച്ച് മുന്നിൽ നിന്ന യൂത്ത് നേതാവ് ജോഷി കണ്ടത്തിലിനെ ആണിപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിലുള്ള യൂത്ത് കോൺഗ്രസ് വിശുദ്ധനാക്കിയിരിക്കുന്നത് .കശാപ്പ് വിവാദമായതോടെ സംഭവത്തിൽ ഉൾപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിജിൽ മാക്കുറ്റി അടക്കം മൂന്നുപേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു .എന്നാൽ അവരെ തിരിച്ചെടുക്കാതെ മുന്നിൽ നിന്ന ജോഷിയെ തിരിച്ചെടുത്ത് രാഹുൽ ഗാന്ധിക്ക് നേരെ പല്ലിളിക്കുകയാണ് ഈ നടപടിയെ അന്നും ന്യായീകരിച്ച കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതൃത്വം ..joshy 3

അന്നത്തെ കിരാതമായ ‘കശാപ്പ് വിവാദ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ സംഭവിച്ചത് ബുദ്ധിശൂന്യവും കിരാതവുമായ നടപടിയാണെന്നും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണെന്നാണു രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. അറക്കാനായുള്ള കന്നുകാലി വിൽപ്പന കാലിചന്തകളിൽ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഒന്നരവയസ്സുള്ള മാടിനെ പൊതുജനമധ്യത്തിൽ വെച്ച് കശാപ്പുചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.joshy 2 അറുത്ത മാടിന്റെ മാംസം നാട്ടുകാർക്കു സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ഉള്ളപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് സ്വീകരിച്ച പ്രതിഷേധമാർഗം വിവേകരഹിതമാണെന്നു ഇടതുപക്ഷ നേതാക്കൾ അന്ന് ആരോപിച്ചിരുന്നു. വിഷയം ദേശീയതലത്തിൽ തന്നെ ബിജെപി നേതാക്കൾ ഉയർത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണവും തുടർന്നു പ്രവർത്തകർക്കെതിരെ നടപടിയും ഉണ്ടായിരുന്നു.ഇപ്പോൾ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുന്നിതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്താൻ കേരളത്തിലെ ചിലർ നടത്തിയ ഗൂഡാലോചനയാണ് പുതിയ നിയമനം എന്നും ആരോപണം ഉണ്ട് .ടെസ്സയ്യ തലത്തിൽ രാഹുൽ ഗാന്ധിയെ ബിജെപിയെ കൊണ്ട് ആക്രമിക്കാനും സോഷ്യൽ മീഡിയായി രാഹുൽ ഗാന്ധിക്ക് ഉണ്ടായ മുന്നേറ്റം തടയാനും ഉള്ള ‘സംഘ പരിവാർ നീക്കത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ചില ഗൂഢ നീക്കം നടക്കുന്നതായും അതിന് കേരളത്തിലെ ചില കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കൾ ചുക്കാൻ പിടിക്കുന്നതിന്റെ തെളിവാണ് ജോഷി കണ്ടെത്തലിന്റെ നിയമനം എന്നും പരക്കെ വിമർനം ഉയർന്നു.

കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസിന്റെ ഈ നടപടിയെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.. സമരരീതിയില്‍ മാന്യതയാകാമെന്നു കോണ്‍ഗ്രസ് നേതാവ് എം.ലിജു മുന്നറിയിപ്പ് നല്‍കിയിരുന്നു . രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുനസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാന്യത പുലര്‍ത്തണമെന്നും ചെറുപ്പത്തിന്റെ അപക്വതയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു എന്നാൽ പുതിയ നിയമനത്തിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസുകാർ മൗനത്തിലാണ് .
അതേസമയം ജോഷി കണ്ടത്തിലിന്റെ നിയമനത്തിനെതിരെ കോൺഗ്രസുകാർ സോഷ്യൽ മീഡിയായിൽ പരക്കെ പ്രതിക്ഷേധവുമായി രംഗത്ത് എത്തി .ഇത് കണ്ണൂരിലെ കെ സുധാകരനെ ഒതുക്കാനായി പുതിയ നീക്കത്തിന്റെ ഭാഗമാണ് എന്നും ആക്ഷേപം ഉണ്ട് .കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ പേര് സജീവമായി ഉയർന്നു വന്ന ഉടനെ അതിനെ വീട്ടുവാൻ ‘കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് എതിരാണ് ‘എന്ന സന്ദേശം കൊടുക്കാനായി വേണ്ടിയാണ് ‘സുധാകര ഗ്രൂപ്പുകാരനായ ജോഷി കണ്ടത്തിലിനെ ഇപ്പോൾ നിയമിച്ചതെന്നും ആരോപിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ പത്രങ്ങൾ എല്ലാ ജോഷി അടക്കം ഉള്ളവർ ‘കാളിയെ പരസ്യമായി അറുക്കുന്ന സംഭവത്തിൽ പങ്കെടുക്കുന്ന വിഷ്വൽസ് പുറത്ത് വിട്ടിരുന്നു .അതിൽ മുഖ്യ പങ്കു വഹിച്ച ആളെ വീണ്ടും ചുമതലയിൽ എത്തിച്ചത് കോൺഗ്രസിനെതിരെ അടിക്കാൻ ബിജെപി സംഘപരിവാർ പാർട്ടികൾക്ക് അവസരം ഉണ്ടാക്കി കൊടുത്തിരിക്കയാണ് .

ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിൽ കലാപം.2 പേർ കൊല്ലപ്പെട്ടു.കൊ​ല്ല​പ്പെ​ട്ട​ത് അഖ്‌ലാക് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ രാഹുല്‍ ഗാന്ധി നാടുവാഴി!കോണ്‍ഗ്രസ് നേതാക്കള്‍ മധ്യപ്രദേശില്‍ ആരാധിക്കുന്നു; കേരളത്തില്‍ പരസ്യ കശാപ്പും ബീഫ് കഴിക്കലും:മോദി കശാപ്പ് നിരോധനം വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്; യോഗി ആദിത്യനാഥ് വോട്ട് ബാങ്ക് ലക്ഷ്യം !. കന്നുകാലികളെ​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു യു.പിയിൽ ഇനി പശുവിനെ തൊടാൻ ഒരുത്തനും ധൈര്യപ്പെടില്ലെന്നും പശുവിനെ കൊന്നാൽ ഒരാളെയും വെറുതെ വിടില്ലെന്നും യോഗി
Latest
Widgets Magazine