കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോണ്‍ഗ്രസ്​ ​​പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിെന്‍റ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് പരസ്യമായി കാളയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ചയുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കിയത്.

കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നടപടി ബി.ജെ.പി അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തില്‍ തന്നെ പ്രചരിപ്പിക്കുകയും ഡല്‍ഹി ബി.ജെ.പി വക്താവ് അടക്കമുള്ളവര്‍ സംഭവത്തിന്‍റെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സമരരീതിയില്‍ മാന്യത വേണമെന്നാണ് എം. ലിജു പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കണ്ണൂര്‍ ഡി.സി .സി പ്രസിഡണ്ടിന്റെ അടുത്ത അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ പരസ്യമായി നടുറോഡില്‍ കഴുത്തറുത്ത് സംഭവത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. പ്രാകൃതവും ചിന്താശൂന്യവും തീര്‍ത്തും അസ്വീകാര്യവുമാണ് സംഭവമെന്നും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്ന് രാഹുല്‍ വ്യക്തമാക്കി. പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി കഴുത്തറുത്ത് കശാപ്പു ചെയ്തത്.ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Top