യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം!..പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം ശക്തമായി .മുല്ലപ്പള്ളി വന്നിട്ടും ഗ്രൂപ്പ് അതിശക്തമായി മുന്നോട്ടു പോവുകയാണ് .കൊടി പിടിക്കാത്തയാള്‍ സ്ഥാനാര്‍ഥിയാവേണ്ട എന്ന് തർക്കം ഉന്നയിച്ചത് എ ‘ഗ്രൂപ്പ് ആണ് .കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുന്നതിനെച്ചൊല്ലി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ഇന്നുവരെ യൂത്ത് കോണ്‍ഗ്രസിന്റ കൊടി പിടിക്കാത്ത ഒരാളെ ഐ ഗ്രൂപ്പ്, സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം.ഗ്രൂപ് അടി മൂത്ത് കൊഴുക്കുന്നതിനാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന കെ.പി.സി.സി നേതൃത്വത്തിന്റ നിലപാട് യോഗം അംഗീകരിച്ചു. ഇക്കാര്യം രാഹുല്‍ ഗാന്ധിയേയും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ഉടന്‍ അറിയിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം,സ്ഥാനാര്‍ഥിയുടെ കാര്യം ഗ്രൂപ്പ് തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റ വാദം. പതിനായിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയും നീരും വീണ മണ്ണായ തിരുവനന്തപുരത്തുനിന്ന് യൂത്ത് കോണ്‍ഗ്രസ് കൊടിപോലും പിടിക്കാത്ത ഒരാളെ സംഘടനയുടെ തലപ്പത്തേക്ക് മല്‍സരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു എ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിച്ചത്.ഷാഫി പറമ്പിലിനെതിരെയാണ് ശബരിനാഥ് സ്ഥാനാര്‍ഥിയാവുന്നത്. ഇന്ദിരാഭവനില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്. സി.ആര്‍ മഹേഷ് അടക്കമുള്ള ആളുകളാണ് എ ഗ്രൂപ്പിനെതിരെ യോഗത്തില്‍ പ്രതിരോധം തീര്‍ത്തത്.ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട വേദി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയല്ലെന്നായിരുന്നു സി.ആര്‍ മഹേഷ് അടക്കമുള്ളവരുടെ വാദം. എന്നാല്‍, കെ.പി.സി.സി പുനസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസിലെ അര്‍ഹര്‍ക്ക് കെ.പി.സി.സി ഭാരവാഹിത്വം നല്‍കുമെന്ന് മുല്ലപ്പള്ളി ഉറപ്പ് നല്‍കി.യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണം 19ന് പൂര്‍ത്തിയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top