പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം; അമ്പതിനായിരം രൂപ പിഴയും ഒടുക്കുക്കേണ്ടുന്ന നിയമ നിര്‍ണ്ണാണം നടത്തി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗോവധത്തില്‍ 50,000 രൂപ പിഴയും ഒടുക്കേണ്ടി വരും. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. 2011 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്.

ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതു കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top