കണ്ണൂർ :ഇരിക്കൂർ കല്യാട് വെച്ച് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരിനും കോൺഗ്രസ്സ് നേതാക്കന്മാർക്കും നേരെ സിപിഎം അക്രമം അഴിച്ചുവിട്ടത് വ്യാജ്യ മദ്യമാഫിയക്ക് വേണ്ടിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആരോപിച്ചു.
കല്ല്യാട് മേഖലയിൽ വ്യാജ്യ മദ്യവും ലഹരി ഉല്പന്നങ്ങളും വ്യാപകമായി വില്പന നടത്തുന്നത് സിപിഎം നേതാക്കളുടെ ബന്ധുക്കളാണ്. സിപിഎം ലോക്കൽ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ പ്രതികരിച്ചതിനാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനേഷിനെ സിപിഎം ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ ചേർന്ന് മർദ്ദിച്ചത്. കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിന് നേതൃത്വം നല്കിയ ഡിസിസി വൈസ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ കാർ തടഞ്ഞ് തല്ലിതകർത്തതും അത്യന്തം ഗുരുതരമായ സംഭവമാണ്. ഇതിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും സിപിഎം മാഫിയ മാടമ്പി സംസ്കാരം അവസാനിപ്പിക്കണമെന്നും അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.