അക്രമരാഷ്ട്രീയത്തിനെതിരേ അമ്മ മനസ്സ്!..ഡിജിറ്റല്‍ പ്രൊട്ടസ്റ്റ്’ചുമതല അഡ്വ.സജീവ് ജോസഫിന്

തിരുവനന്തപുരം :ജനമോചനയാത്രയുടെ ഭാഗമായി ‘അക്രമരാഷ്ട്രീയത്തിനെതിരേ അമ്മ മനസ്സ് ‘ എന്ന പേരില്‍ കെ.പി.സി.സി. നടത്തുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനേയും സെക്രട്ടറി പ്രവീണ്‍ കുമാറിനേയും കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ ചുമതലപ്പെടുത്തി.

കൊലപാതക രാഷ്ട്രീയത്തിനെതിരേ സ്ത്രീകളുടെ പ്രതിഷേധവും പ്രതികരണവും രേഖപ്പെടുത്തുന്നതിന് മൊബൈല്‍/ ടാബ് എന്നിവയിലൂടെ നടത്തുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റിനായി കെ.പി.സി.സി ഐറ്റിസെല്‍ ഒരു മൊബൈല്‍ ആപ്പിനു രൂപം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ഗാന്ധി മഹിളാ സ്മൃതി സംഗമത്തില്‍ വച്ച് ഷുഹൈബിന്റെ സഹോദരി എസ്.പി.ഷര്‍മിള നിര്‍വഹിക്കും.
ഓരോ മണ്ഡലത്തില്‍ നിന്നുമുള്ള മൂന്ന് യൂത്ത് കോണ്‍ഗ്രസുകാരും മൂന്ന് മഹിളാ കോണ്‍ഗ്രസുകാരും ഉള്‍പ്പെടുന്ന ടീമിനെയാണ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് രേഖപ്പെടുത്താന്‍ നിയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top