കൊച്ചി: സിപിഎം മുതിര്‍ന്ന അംഗത്തിന് പണി കിട്ടിയ കഥ വൈറലാവുകയാണ്. സിനിമ നടിയുടെ നഗ്നചിത്രം വാട്സാപ്പ് ഗ്രൂപ്പിലിട്ടാണ് സി.പി.എം പഞ്ചായത്ത് അംഗം വെട്ടിലായത്. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് നഗ്ന ചിത്രം അയച്ചത്. ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും അംഗങ്ങളായിട്ടുള്ള ഗ്രൂപ്പാണ് ഇത്. ഗുഡ് ഈവിനിംഗ് ആശംസിച്ചുകൊണ്ട് പ്രശസ്ത നടിയുടെ അര്‍ദ്ധ നഗ്നചിത്രം ഗ്രൂപ്പില്‍ പോസ്റ്ര് ചെയ്യുകയായിരുന്നു.
ഔദ്യോഗികകാര്യങ്ങള്‍ മാത്രം വരുന്ന ഗ്രൂപ്പില്‍ നടിയുടെ നഗ്നചിത്രം കണ്ടതോടെ വനിത അംഗങ്ങളും ഒന്നു ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. ചിലര്‍ ചിത്രത്തിന് പിന്നാലെ പ്രതിഷേധം അറിയിച്ചെങ്കിലും മറ്റ് ചിലര്‍ പ്രായം പരിഗണിച്ച് മിണ്ടാതിരുന്നു. ചിത്രം ഡിലീറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അംഗം പരിഭ്രമിച്ചു. ചിലര്‍ സി.പി.എം. അംഗങ്ങളെ വിളിച്ച് കാര്യം തിരക്കി. ഒന്നും പറയാന്‍ കഴിയാതെ അവരും കുഴങ്ങി. എന്നാല്‍ സംഭവത്തോട് കോണ്‍ഗ്രസ് അംഗങ്ങള്‍ പക്വമായാണ് പ്രതികരിച്ചത്. വേണമെങ്കില്‍ വലിയ വിവാദമാക്കാവുന്ന വിഷയം, അംഗത്തിന്റെ പ്രായം പരിഗണിച്ച് കോണ്‍ഗ്രസ് വിട്ടുകളഞ്ഞു.