സി.പി.എം സമ്മേളനത്തിൽ താരമായി സഖാവച്ചനും, ആട് ടുവിലെ ജയസൂര്യയുടെ ലുക്കില്‍ ബിനീഷ് കോടിയേരി

തൃശൂര്‍:സി.പി.എം സമ്മേളനത്തിൽ താരമായി സഖാവച്ചൻ..പത്തനംതിട്ടയില്‍നിന്നുള്ള പ്രതിനിധികളിലൊരാളായി സഖാവച്ചനും ആട് ടൂവിലെ ജയസൂര്യയുടെ ലുക്കില്‍ ബിനീഷ് കോടിയേരിയും കൗതുക കാഴ്ചയായി .ഇത് ഓര്‍ത്തഡോക്‌സ് സഭയിലെ െവെദികനും റാന്നി സെന്റ് തോമസ് കോളജിലെ മലയാളം അധ്യാപകനായ ഫാ. മാത്യൂസ് വാഴക്കുന്നം. പത്തനംതിട്ട വാഴക്കുന്നം സ്വദേശി. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയാണ് സഖാവച്ചന്‍!. ..സ്‌നേഹത്തിന്റെ പ്രതീകമായി ഒരു പനിനീര്‍പ്പൂവുമായി സഖാക്കളുടെ തോളില്‍ െകെയിട്ട് രാഷ്ട്രീയം പറഞ്ഞുനീങ്ങിയ െവെദികന്‍ കൗതുകക്കാഴ്ചയായി. മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഫാ. മാത്യൂസ് പത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കഥകളി, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം എന്നിവയ്ക്കുവേണ്ടിയും കൃതികള്‍ രചിച്ചിട്ടുണ്ട്. ”സക്കായി മാനസാന്തരം” ഓട്ടന്‍തുള്ളല്‍ കേരളത്തില്‍ ഏകദേശം 170 വേദികളില്‍ അരങ്ങിലെത്തി. ”ഇയ്യോബ് ചരിതം” കഥകളിയും ശ്രദ്ധേയമാണ്. മോഹിനിയാട്ടത്തിനായി ചിട്ടപ്പെടുത്തിയിട്ടുള്ള ”അമര്യാംഗന” ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ജില്ലാ െവെസ് പ്രസിഡന്റ്, കോളജ് അധ്യാപകരുടെ ഇടതുപക്ഷ സംഘടനയുടെ ജില്ലാ െവെസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ സംഘത്തിന്റെ ഡയറക്ടറുമാണ്.അതിനിടെ സ്വാഗത പ്രസംഗകന് മുമ്പ് ഉദ്ഘാടകനെ ക്ഷണിച്ച ഇ പി ജയരാജന്‍ കാട്ടിയ അബദ്ധം ചിരി പടര്‍ത്തുകയും ചെയ്തു.

ഒരു ക്രൈസ്തവ പുരോഹിതന്‍ എന്തുകൊണ്ട് ഒരു ഇടതുപക്ഷക്കാരനായി” എന്ന ചോദ്യത്തിന്, ”ഒരു പുരോഹിതന്‍ മറ്റെന്താകണം” എന്ന മറുചോദ്യമായിരുന്നു മറുപടി. ”ക്രിസ്തു പള്ളിക്കുള്ളിലല്ല, മനുഷ്യര്‍ക്കിടയിലാണു ജീവിച്ചത്.” ഇപ്പോഴത്തെ കലുഷമായ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം വിശദമാണ്. ”പുരോഹിതന്റെ ജീവിതം സമൂഹത്തിനു ബലി നല്‍കപ്പെടേണ്ടതാണെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. അതേപോലെതന്നെയാകണം കമ്യൂണിസ്റ്റുകാരന്റേതും. അതുകൊണ്ടാണ് ഒരു കമ്യൂണിസ്റ്റുകാരന്‍ കൊല ചെയ്യപ്പെട്ടാല്‍ അതു ചര്‍ച്ചയാകാത്തത്. കമ്യൂണിസ്റ്റുകാരന്‍ കൊലചെയ്യപ്പെടാനുള്ളവനാണെന്നാണ് പൊതുവായ ധാരണ. അല്ലാത്തവരൊക്കെ ജീവിക്കാന്‍ വേണ്ടിയുള്ളവരും. അതുകൊണ്ടാണ് കമ്യൂണിസ്റ്റല്ലാത്ത ഒരാള്‍ കൊല്ലപ്പെട്ടാല്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും കോളിളക്കവുമാകുന്നത്.” തിരുവല്ല എം.ജി.എം. സ്‌കൂളിലെ അധ്യാപിക സാറാ മാത്യുവാണ് സഹധര്‍മ്മിണി. ആറാം €ാസ് വിദ്യാര്‍ഥി ഹാനോക്ക് മാത്യു ഏകപുത്രന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാസ് ടൂറിസം കമ്പനിയുമായുള്ള ചെക്കുകേസ് ഒത്തുതീര്‍ന്നിട്ടും ബിനോയി കോടിയേരി ദുബായില്‍ തുടരുന്നതിനിടെ അനുജന്‍ ബീനിഷ് കോടിയേരി സജീവമായി സമ്മേളന സ്ഥലത്തുണ്ടായിരുന്നു. ”കടലില്‍ നീന്തുന്നവനെ കുളം കാണിച്ചു പേടിപ്പിക്കരുത്” എന്ന് ഒത്തുതീര്‍പ്പിനു ശേഷം ദുബായിലെത്തി ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍നിന്ന് ഫെയ്‌സ്ബുക്കില്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള വരവ്! ആട് ടു സിനിമയിലെ ജയസൂര്യയുടെ വേഷവിധാനം- ചുവന്ന ലുങ്കിയും പച്ച ഷര്‍ട്ടും. ക്ഷണിക്കപ്പെട്ട ചലച്ചിത്രതാരങ്ങള്‍ എത്തിയപ്പോള്‍ ആതിഥേയവേഷത്തില്‍ സമ്മേളനഹാളിലും ബിനീഷ് എത്തി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെയടക്കം ഹാളിലേക്ക് അനുഗമിച്ചു.സമ്മേളനവേദിക്കു പുറത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചും സജീവമായിരുന്നു. സ്വാഗതപ്രസംഗത്തിനു മുമ്പ് ഉദ്ഘാടനത്തിനു സീതാറാം യെച്ചൂരിയെ വിളിച്ച് അധ്യക്ഷന്‍ ഇ.പി. ജയരാജന്‍ അബദ്ധം കാട്ടിയത് ചിരി പടര്‍ത്തി. സീതാറാം യെച്ചൂരി സംസാരിക്കാന്‍ വന്നയുടനെ തിരിച്ചുവിളിച്ചു സീറ്റിലിരുത്തുകയായിരുന്നു. തുടര്‍ന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ കെ. രാധാകൃഷ്ണനെ സ്വാഗതപ്രസംഗത്തിനു ക്ഷണിച്ചു. രാധാകൃഷ്ണന്റെ പ്രസംഗശേഷം ഒന്നുകൂടി ഉറപ്പുവരുത്തിയാണ്

Top