
കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം .സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്.
മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്.കൊലക്ക് പിന്നിൽ ആർ എസ് എസെന്നാണ് ആരോപണം.ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി പി ഐ എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു.
തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത് . മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേ റ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്പിൽ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്.