
പാലക്കാട് : സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് കേസുകൾ ഉയരുകയാണ്. സംസ്ഥാനത്ത് ഒരു വശത്ത് നിയന്ത്രണങ്ങൾ കൊണ്ട് വരുന്നു. എന്നാൽ മറുവശപ്പ് ഇതൊന്നും ഗൗനിക്കാതെ ആഘോഷിക്കുകയാണ് സിപിഎം.
നിയന്ത്രണങ്ങൾക്കിടയിലും പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് കന്നുപൂട്ട് നടത്താൻ സിപിഎം മറന്നില്ല. അന്തരിച്ച മുൻ ലോക്കൽ സെക്രട്ടറി ജി വേലായുധന്റെ സ്മരണാർഥമാണ് കന്നുപൂട്ട് നടത്തിയത്.
മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആള് കൂടാൻ നിയന്ത്രണം ഉള്ള സാഹചര്യത്തിലും ഇരുനൂറോളം പേരാണ് കന്നുപൂട്ട് കാണാനെത്തിയത്.
നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നാണ് സിപിഎം ന്യായീകരിക്കുന്നത്. സാധാരണ ജനങ്ങളും നേരത്തെ നിശ്ചയിച്ച പരിപാടികൾ മാറ്റിയില്ലേ??
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരിക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം ഉരുക്കൾ പ്രദർശനത്തിൽ പങ്കെടുത്തു.
200 ഓളം പേരാണ് പ്രദർശനത്തിൽ പങ്കെടുത്തത്. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള സംഘടിപ്പിച്ചതും ഏറെ വിവാദമായതാണ്. എന്നാലും കൂസലില്ലാതെ അടുത്ത പരിപാടിയിലേയ്ക്ക് കടക്കുകയാണ് സിപിഎം.