കൊച്ചി: .കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്തുമായി ചർച്ച നടത്തി സി.പി.ഐ.എം. പ്രാദേശിക നേതൃത്വം. ചർച്ച നടത്തി.പി.എസ്. പ്രശാന്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ചർച്ച നടന്നത് പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു . കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, നേതൃത്വത്തിനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.എസ്. പ്രശാന്ത് അറിയിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണം കെ.സി. വേണുഗോപാൽ. കെ.സി. വേണുഗോപാൽ ഇഷ്ടക്കാരെ ഡി.സി.സി. അധ്യക്ഷ പട്ടികയിൽ തിരുകി കയറ്റിയെന്നാണ് പ്രശാന്ത് ഉന്നയിക്കുന്ന ആരോപണം. അച്ചടക്കങ്ങൾ ഒന്ന് തന്നെ ലംഘിച്ചില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ വാദം. കൂടാതെ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാണ് അതിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോർ എൻകൗണ്ടറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.