സ​ജി ചെ​റി​യാ​ന് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് വേ​ണ്ട..കാനത്തെ തള്ളി കോടിയേരി.രഹസ്യ ധാരണയെന്ന് ഹസൻ

തിരുവനന്തപുരം: കാനത്തെ തള്ളി കോടിയേരി ബാലകൃഷ്ണൻ.ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസിന്‍റെ വോട്ട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐക്ക് അവരുടെ നിലപാട് പറയാം. സിപിഎമ്മും സിപിഐയും രണ്ടുകക്ഷികളാണ്. രണ്ട് അഭിപ്രായം ഉണ്ടാകുന്നതിൽ പ്രശ്നങ്ങളില്ലെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ് വോട്ടും എൽഡിഎഫ് സ്വീകരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. ആർഎസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു ഒരാളുടെ വോട്ട് വേണ്ടെന്നു പറയാൻ എങ്ങനെ കഴിയുമെന്ന കാനത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർഎസ്എസിന്‍റെ വോട്ട് വേണ്ട എന്നത് മുൻ നിലപാടാണ്. ആർഎസ്എസുകാർ നിരവധി സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അവരുടെ വോട്ട് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസ്കാരുടേതടക്കം ആരുടെയും വോട്ട് സ്വീകരിക്കുമെന്ന കാനം രാജേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

കോഴിക്കോട് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി. സതീശൻ സിപിഎം പ്രവർത്തകനല്ലെന്നു കോടിയേരി പറഞ്ഞു. സഹോദരൻ പി. ശശിക്കുപോലും വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ല. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. കൂട്ടംപേരൂർ ആറിനെക്കുറിച്ചുള്ള മോദിയുടെ പരമാർശത്തിൽ മുഖ്യമന്ത്രി പെട്ടെന്ന് നന്ദി പറഞ്ഞത് ഒത്തുകളിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റേത് മൃദുഹിന്ദുത്വ സമീപനമാണ്. എൽഡിഎഫ് ആർഎസ്എസിന്‍റെ വോട്ട് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരിയും കാനവും പരസ്പര വിരുദ്ധമായി പറയുന്നത് നാടകമാണെന്നും ഹസൻ പറഞ്ഞു.

Top