കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസ്സിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഏഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി ചതച്ചതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നടന്നത് ഭീകരപ്രവര്‍ത്തനം ആണെന്നാണ് ഇ.പി ജയരാജന്‍ പ്രതികരിച്ചത്. യുത്ത് കോണ്‍ഗ്രസുകരുടെ അക്രമത്തെ ഗാന്ധിയന്‍ മനസ്സോടെ കണ്ടിരിക്കാന്‍ കഴിയില്ലെന്ന് ഇപിജയരാജന്‍ പറഞ്ഞു.
ഇന്നലെ നടന്ന പ്രതിഷേധത്തിനെതിരായ ആക്രമണത്തില്‍ 14 സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു ഇ.പി ജയരാജന്റ് പ്രതികരണം. പതിനായിരങ്ങള്‍ പങ്കെടുക്കുന്നൊരു മഹാറാലിയില്‍ മൂന്നാലു പേര്‍ കറുത്ത കൊടിയും വടിയും കല്ലുമെടുത്ത് വന്നാല്‍ എന്താ അര്‍ഥം. ജനാധിപത്യമാണോ?.
രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം? മുഖ്യമന്ത്രിയുടെ കാറിന് നേരെയും ബസിന് നേരെയും കല്ലെറിയാന്‍ വന്നതാണോ പ്രതിഷേധം? എന്നാലവര്‍ നടത്തട്ടേ. ജനങ്ങളിത് തിരിച്ചറിയും. അക്രമമാണ് നടത്തിയത്. അതിന് പരിശീലനം നല്‍കി കൊണ്ടുവന്ന് എറിയുകയായിരുന്നെന്നും ജയരാജന്‍ ആരോപിച്ചു.
സംഭവത്തില്‍ 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.