ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സംസ്‌കാര ശൂന്യമാണെന്ന് വിഎസ്

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന്‍റെ സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സംസ്‌കാ ശൂന്യമാണെന്നും അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും വിഎസ് കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം അത് പറഞ്ഞവരുടെ സംസ്‌കാരമാണു സൂചിപ്പിക്കുന്നതെന്നും വി.എസ് പറഞ്ഞു.

യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകപരമായ ഒരു സമര മാർഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാൻ ഫിലിപ്പിന്റെ വിവാദ പോസ്റ്റ്.

സംഭവം വിവാദമായതോടെ തന്റെ നിലപാട് ആവർത്തിച്ച് ചെറിയാൻ ഫിലിപ്പ് വീണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താൽ കോൺഗ്രസ് നേതാക്കൾ നാറും. എന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും. ഞാൻ ബോധപൂർവ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ. സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്കിൽ‍ കുറിച്ചു.cherian philip s

സ്ത്രീകളെ അടച്ചാക്ഷേപിച്ച പരാമർശത്തിൽ ചെറിയാൻ ഫിലിപ്പ് മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. കേരള സ്ത്രീ സമൂഹത്തോട് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വാക്കുകൾക്കും ഫെയ്സ്ബുക്കിലൂടെ ചെറിയാൻ ഫിലിപ്പ് മറുപടി നൽകിയിട്ടുണ്ട്.

ചെറിയാൻ ഫിലിപ്പിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോൾ അത് തിരുത്തണമെന്ന് മതമേധാവികൾ പറഞ്ഞു – ഞാൻ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്കി – സുധീരൻ പറയുന്നതുപോലെ ഞാൻ മാപ്പ് പറഞ്ഞാൽ സത്യം മരിക്കുകയില്ല – എ.കെ. ആന്റണി പ്രസിഡന്റും സുധീരൻ വൈസ് പ്രസിഡന്റും ആയിരുന്നപ്പോൾ ഞാൻ കെപിസിസി സെക്രട്ടറിയായിരുന്നു – മാന്യതയുടെ പേരിൽ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും ഞാൻ പുറത്തു പറഞ്ഞിട്ടില്ല – ആത്മകഥയിൽ പോലും – കോൺഗ്രസിൽ ചില നേതാക്കൾ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകൾ – എന്നെ സ്ത്രീ വിരുദ്ധനാക്കാൻ ശ്രമിച്ചാൽ പലതും തുറന്നു പറയേണ്ടി വരും – കോൺഗ്രസിൽ ‘ചില’ വനിതകൾ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകൾ – അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ – ഇവിടെയും ഞാൻ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് – എന്റെ കൊച്ചനുജത്തിമാരായ ഷാനിമോൾ, ബിന്ദു കൃഷ്ണ എന്നിവർ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ – അവർക്ക് കുട്ടിക്കാലം മുതൽ എന്നെ അടുത്തറിയാമല്ലോ

cherian philip fbസ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് പരാമർശിച്ചതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല – ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് – സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് – ഈ സാംസ്കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ് – സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമശിച്ചതെന്നുമായിരുന്നു വിശദീകരണം.

വനിതകൾക്ക് കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ആദ്യ പോസ്റ്റ്. ഇതിന്റെ ചുവടുപിടിച്ചുണ്ടായ വിമർശനങ്ങളാണ് വിശദീകരണ പോസ്റ്റുകളിലേക്ക് നശിച്ചത്. യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകപരമായ ഒരു സമര മാർഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റ്.

കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമർശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നു. ഫെയ്സ്ബുക്കിൽ അദ്ദേഹത്തിന്റെ പോസ്റ്റിനു കമന്റായി നിരവധിപ്പേരാണ് വിമർശനമുന്നയിച്ചത്

Top