തിരുവനന്തപുരം:പാര്‍ട്ടി നേതാക്കളെ ചാനല്‍ ചര്‍ച്ച പഠിപ്പിക്കാന്‍ സിപിഎമ്മിന് ഇനി മീഡിയ സെല്ലും.വിവിധ ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് ആരൊക്കെയാണ് പോകേണ്ടതെന്നും ഇനി ഈ മീഡിയ സെല്‍ ആയിരിക്കും തീരുമാനിക്കുക.എന്തൊക്കെ വാദങ്ങളാണ് ചര്‍ച്ചകളില്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടതെന്ന് മീഡിയ സെല്‍ അംഗങ്ങള്‍ നേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും.ദേശാഭിമാനി പത്രത്തിലെ പ്രമുഖനായ പാര്‍ട്ടി നവമാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരാനായ നേതാവിനായിരിക്കും പുതുതായി രൂപീകരിക്കുന്ന മീഡിയ സെല്ലിന്റെ ഉത്തരവാദിത്തം.ഇതില്‍ ആരൊകെ അംഗങ്ങളായിരികുമെന്നത് നവകേരള മാര്‍ച്ചിന് ശേഷം മാത്രമേ തീരുമാനിക്കൂ.തലസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം എന്നും ഏതാണ്ട് ധാരണയായിരിക്കും.മീഡിയ സെല്‍ വന്നാല്‍ ചാനല്‍ പ്രതിനിധികള്‍ സിപിഎം നേതാക്കളെ ചര്‍ച്ചകള്‍ക്കായി നേരിട്ട് വിളിക്കേണ്ടിയും വരില്ല.മെഡിയ സെല്‍ തീരുമാനിക്കുന്ന നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ചാനല്‍ സ്റ്റുഡിയോയില്‍ എത്തും.മോശം പ്രകടനം നടത്തുന്ന നേതാക്കളെ ഇനി ചര്‍ച്ച പഠിപ്പിച്ചേ ചാനലുകലിലേക്ക് വിടുകയുള്ളൂ.യുവ നേതാക്കളേയും സിപിഎം പക്ഷത്ത് നില്‍ക്കുന്ന ഇടതു നിരീക്ഷകരേയും കൂടുതല്‍ ചര്‍ച്ചള്‍ക്കായി വിട്ടു കൊടുക്കുക എന്നതായിരിക്കും മീഡിയ സെല്ലിന്റെ തീരുമാനമെന്നും സൂചയുണ്ട്.പാര്‍ട്ടി നവമാധ്യമ സെല്‍ കൂടുതല്‍ ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.