പത്തൊമ്പതംഗ മന്ത്രിസഭ ബുധനാഴ്ച്ച അധികാരമേല്‍ക്കും; ഗണേഷ്‌കുമാര്‍ മന്ത്രിസഭയില്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ 25ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

എല്‍ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കണ്‍വീനര്‍. പത്തൊന്‍പത് അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക. യുഡിഎഫ് മന്ത്രിസഭയിലേത് പോലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പ് സ്ഥാനം ഉണ്ടായിരിക്കില്ല. സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കുമായിരിക്കും. മന്ത്രിസഭയില്‍ സിപിഐ എം 12 , സിപിഐ 4, ജനതാദള്‍ എസ് 1, എന്‍സിപി 1, കോണ്‍ഗ്രസ് എസ് 1 എന്നീ ക്രമത്തിലായിരിക്കും മന്ത്രിമാരുടെ എണ്ണം. മന്ത്രിമാരുടെ വകുപ്പുകളും മറ്റും പിന്നീട് തീരുമാനിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ വിളിച്ചുചേര്‍ക്കേണ്ട തീയതി തീരുമാനിക്കും. മുന്നണിയോട് സഹകരിച്ച് നില്‍ക്കുന്ന മറ്റ് ഘടകകക്ഷികള്‍ ഭരണകക്ഷിയായി തുടരുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പൂണ്ട ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ അറിവോടെ പരക്കെ അക്രമം നടത്തുകയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണം. അക്രമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധ സൂചകമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

Top