പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 23 മരണം

മധ്യപ്രദേശിലെ ബാലഘട്ടില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 23 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി നാഗ്പൂരിലേക്ക് മാറ്റി.

ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് എഡിജിപി ജി. ജനാര്‍ദ്ദനന്‍ അറിയിച്ചു. ഫാക്ടറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ നിരവധി തൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഒട്ടേറെ പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായും എഡിജിപി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top