നാദാപുരത്ത് നിര്‍മ്മാണത്തിനിടെ ബോംബ് സ്‌ഫോടനം; പരിക്കേറ്റവരുടെ നില ഗുരുതരം

bomb

കോഴിക്കോട്: ബോംബ് നിര്‍മ്മാണത്തിനിടെ നാദാപുരത്ത് സ്‌ഫോടനം നടന്നു. ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്തുനിന്നും ബോംബുകളും നിര്‍മ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. വീനീഷ്, ദിലീഷ്, വിവേക് എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റ മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.
ഇന്നലെ രാത്രിയായിരുന്നു നാദാപുരം തെരുവമ്പറമ്പിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായത്. പരിക്കേറ്റ മൂന്നു പേരും സിപിഎം പ്രവര്‍ത്തകരാണെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ രണ്ടു പേര്‍ നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും പൊലീസ് പറയുന്നു. നാദപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.c

Top