ശ്രുതി പ്രകാശ്
ഓണമെത്തുമ്പോള്‍ അത്തം തൊട്ട് പത്ത് ദിവസം വ്യത്യസ്തമായി എങ്ങനെ മുറ്റത്ത് പൂക്കളം വരയ്ക്കാം എന്നാണ് മലയാളികള്‍ ചിന്തിക്കുന്നത്. ഒന്നാം ഓണത്തിനും തിരുവോണത്തിനുമൊക്കെ എങ്ങനെ പൂക്കളം വരയ്ക്കും എന്ന ചിന്തയാണ് പലര്‍ക്കും. ഓണപ്പൂക്കള മത്സരമുണ്ടെങ്കില്‍ നല്ലൊരു ഡിസൈന്‍ കണ്ടെത്താനുള്ള പരക്കം പാച്ചിലും.
ഗൂഗിളില്‍ ഒന്നു ടൈപ് ചെയ്താല്‍ നിറയെ ഡിസൈന്‍ ലഭിക്കും. എന്നാല്‍, ഏതെങ്കിലുമൊരു ഡിസൈന്‍ വരച്ചാല്‍ സമ്മാനം കിട്ടണമെന്നില്ലല്ലോ. പരമ്പരാഗതമായ ഓണപ്പൂക്കളമാണ് മത്സരത്തിന് പ്രധാനം. മത്സരത്തിന് പങ്കെടുക്കുന്നില്ലെങ്കിലും മാവേലിയെ വരവേല്‍ക്കാന്‍ നല്ലൊരു പൂക്കളം തയ്യാറാക്കണം എന്ന ചിന്തയാണ് പലര്‍ക്കും. ചിത്രം വരയ്ക്കാന്‍ അറിയാത്തവര്‍ക്കും എളുപ്പത്തിലിടാന്‍ കഴിയുന്ന പൂക്കളം വേണം. എളുപ്പത്തിലുള്ളതും ഒന്നാം സമ്മാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള പൂക്കളം ഡിസൈനുകള്‍ കാണൂ…
1.എളുപ്പത്തില്‍ പൂക്കളമിടാന്‍
വരയ്ക്കാനൊന്നും അറിയാത്തവര്‍ക്കും പൂക്കളം നല്ല ഭംഗിയുള്ളതാക്കണം. വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഭംഗിയുള്ള പൂക്കം ഉണ്ടാക്കാം.
2.പരമ്പരാഗത രീതിയില്‍
മത്സരങ്ങളില്‍ കൂടുതല്‍ നോക്കുന്നത് പരമ്പരാഗത രീതിയാണ്. ഡിസൈന്‍ പോലെ തന്നെ ഏതൊക്കെ പൂക്കള്‍ തെരഞ്ഞെടുക്കുന്നുവെന്നും ഇവിടെ പ്രധാനമാണ്. നാടന്‍ പൂക്കള്‍ വേണം കൂടുതല്‍ ഉപയോഗിക്കാന്‍.
3.കലകളും പൂക്കളത്തില്‍
കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളായ തിരുവാതിരക്കളിയും കഥകളിയും വള്ളംകളിയുമൊക്കെ പൂക്കളമാക്കി വരയ്ക്കാം.
4.നിറങ്ങള്‍ കൊണ്ടുള്ള വൈവിധ്യം
പല നിറത്തിലുള്ള പൂക്കള്‍ നിറയുമ്പോള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. പൂക്കളത്തില്‍ നോക്കി നിന്നു പോകും