കൊച്ചി:ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും എന്ന് റിപ്പോർട്ട്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ടീമിനൊപ്പം സഞ്ചരിച്ച് ഫിസിയോ നിതിൻ പട്ടേലിനും ട്രെയിനർ നിക്ക് വെബിനും കീഴിൽ പരുക്കിൽ മുക്തനാവാൻ ശ്രമം നടത്തുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മാച്ച് ഫിറ്റ് ആണെങ്കിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇശാന്ത് ശർമ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.
മാച്ച് ഫിറ്റ് ആണെങ്കിൽ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. ഇശാന്ത് ശർമ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. രോഹിതിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മുൻ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പരുക്കാണെന്ന് ബിസിസിഐ പറയുമ്പോഴും മുംബൈ ഇന്ത്യൻസിനായി താരം കളിക്കാൻ ഇറങ്ങിയത് വിവാദങ്ങൾക്ക് എരിവു പകർന്നു.
ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.