ധോണിയുടെ വിരമിക്കലിനെക്കുറിച്ച്‌ തനിക്കു നേരത്തേ അറിയാമായിരുന്നു.വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു: റെയ്ന

താനും എംഎസ് ധോണിയും വിരമിക്കാന്‍ പ്രത്യേക കാരണമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെ സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച നിമിഷങ്ങള്‍ക്കുള്ളിലാണ് സുരേഷ് റെയ്‌നയുടെയും പ്രഖ്യാപനം.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെ പ്രിയങ്കരരായ രണ്ടു താരങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിഹാസ നായകനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ആണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി ഒരുങ്ങുന്നതിനിടയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോണിയും ടീമംഗമായ റെയ്‌നയും അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ധോണിയുടെ വിരമിക്കലിനെക്കുറിച്ച്‌ തനിക്കു നേരത്തേ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്ന.ഐപിഎല്ലിന്റെ ഭാഗായി ചെന്നൈയിലെത്തിയാല്‍ ധോണി വിമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അറിയാമായിരുന്നു. വിരമിക്കുന്നതായി ലോകത്തെ അറിയിച്ച ശേഷം ധോണിയും താനും പരസ്പരം കെട്ടിപ്പിടിച്ച്‌ ഒരുപാട് കരഞ്ഞതായും റെയ്‌ന പറയുന്നു.ദേശീയടീമിനൊപ്പം തന്നെ ഐ പി എല്ലിലും എന്നും ധോണിയ്ക്കൊപ്പം തന്നെയായിരുന്നു റെയ്നയും. ഇരുവരും അടുത്ത കൂട്ടുകാരുമാണ്. വിരമിക്കലിലും ഈ കൂട്ടുകെട്ട് പ്രതിഫലിച്ചു.


‘നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’, എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33-കാരനായ റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2011-ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ഇന്നിങ്സ് റെയ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സാണ് റെയ്ന നേടിയത്. ഒരു സെഞ്ചുറിയും ഏഴ് അര്‍ദ്ധ സെഞ്ചുറിയും നേടി. 226 ഏകദിനങ്ങളില്‍ നിന്നായി 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 36 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സാണ് റെയ്ന അടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധസെഞ്ചുറിയും നേടിയിട്ടുണ്ട്.

Top