സംസ്ഥാനത്ത് അവസാനിക്കാതെ ഡോക്ടർമാർക്കെതിരെ ആക്രമണം : തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ രണ്ടംഗ സംഘം കയ്യേറ്റം ചെയ്തു ; ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ രണ്ടംഗ സംഘത്തിന്റെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് സംഘം കൈയ്യേറ്റം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിപിടിയെ തുടർന്ന് ചികിത്സക്കെത്തിയ രണ്ടു പേരാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ കാണാൻ വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം നടത്തിയത്. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കാൻ അക്രമികൾ ശ്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് ഫോർട്ട് പൊലീസ് എത്തുകയായിരുന്നു. സംഭവത്തിൽ കരിമഠം കോളനി റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിൽ പോയ വള്ളക്കടവ് സ്വദേശി റഫീഖിനായി തിരച്ചിൽ പുരോഗമിക്കുന്നു.കൈക്ക് പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച കെ.ജി.എം.ഒ.എ, ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി. ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഡോക്ടറുമായി സംസാരിച്ചു.

Top