എഡിജിപിയുടെ മകളുടെ ഗുണ്ടായിസം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി

രുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ നിതിന്‍ അഗര്‍വാളിന്റെ വീട്ടില്‍ കീഴുദ്യോഗസ്ഥരെ ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതും പുറത്തു വന്നതോടെ കേരളാ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനൂം കര്‍ശന നടപടി സ്വീകരിക്കാനും നീക്കം.

ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ഈ സംഭവത്തെ കുറിച്ച് തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ പ്രതാപന്‍ അന്വേഷണം നടത്തിവരികയാണ്. മര്‍ദ്ദനമേറ്റ ഡ്രൈവറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ ഗവാസ്‌കറിന് 50,000 രൂപ ചികിത്സാസഹായം നല്‍കാനും തീരുമാനിച്ചു. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പൊലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ വിളിക്കും.

പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ കസേര തെറിച്ചിരുന്നു. അദ്ദേഹത്തോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനന്ദകൃഷ്ണനാണ് ബറ്റാലിയന്റെ ചുമതല പകരം നല്‍കിയിരിക്കുന്നത്.

നിലവില്‍ ബറ്റാലിയന്‍ എഡിജിപിയായ അദ്ദേഹത്തെ പൊലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സ്ഥലം മാറ്റിയ ഉത്തരവില്‍ പകരം നിയമനത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചിട്ടില്ല.

ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന് സൂചന പുറത്തുവരുന്നുണ്ട്. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സ്ഥിരീകരണമുണ്ടായിരുന്നു. ഡ്രൈവര്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരിക്കേറ്റതായും വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറാഴ്ചയോളം സമയമെടുക്കുമെന്നുമുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മര്‍ദ്ദനം സ്ഥിരീകരിച്ചത്. ഗവാസ്‌കറിന്റെ കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയും വൈദ്യപരിശോധനാ ഫലം ശരിവയ്ക്കുന്നുണ്ട്. അന്വേഷണത്തില്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന മകളുടെ പരാതിയും ഉള്‍പ്പെടുത്തും.

Top