ഒളിവുകാലത്ത് പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണ്ടകള്‍ക്ക് കൂട്ട് വാടക ഭാര്യമാര്‍; ഇവര്‍ക്കായി വാഹനം, ഫോണ്‍, സിം തരപ്പെടുത്തുന്നതും ഇവര്‍..ഒളിവ് കാലത്തെ ഗുണ്ടകളുടെ ചെപ്പടിവിദ്യകളിങ്ങനെ…

കൊല്ലം: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം അന്യ സംസ്ഥാനങ്ങളിലേക്ക് മുങ്ങുന്ന ഗുണ്ടകളുടെ ചെപ്പടി വിദ്യകള്‍ ഞെട്ടിക്കുന്നത്. ക്വട്ടേഷന്‍ നടപ്പാക്കിയ ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുന്ന ഗുണ്ടകള്‍ക്ക് കൂട്ടായി പോകുന്നത് വാടക ഭാര്യമാര്‍. ഒളിവില്‍ കഴിയുമ്പോള്‍ പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് വാടക ഭാര്യമാരെ കൊണ്ടുപോകുന്നത്. പേരൂര്‍ രഞ്ജിത്ത് കൊലക്കേസില്‍ പുതുച്ചേരിയില്‍ അറസ്റ്റിലായ പാമ്പ് മനോജിനും സംഘത്തിനുമൊപ്പം പിടിയിലായ പരവൂര്‍ സ്വദേശിനി മിനി പ്രതിയായ കാട്ടുണ്ണി എന്ന രഞ്ജിത്തിന്റെ ഭാര്യ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഭര്‍ത്തൃമതിയും മുതിര്‍ന്ന രണ്ടു കുട്ടികളുടെ മാതാവുമായ മിനി കാട്ടുണ്ണിയെ മതാചാര പ്രകാരമോ നിയമപരമായോ വിവാഹം ചെയ്തിട്ടില്ല. നേരത്തെ നെടുമങ്ങാട്ട് ഒരു കൊലപാതക കേസിലും പരവൂരും കുളത്തൂപ്പുഴയിലുമായി എട്ട് വധശ്രമ കേസിലും ചില്ലറ മോഷണ കേസുകളിലും പ്രതിയായി ഒളിവില്‍ കഴിയവേയാണ് കാട്ടുണ്ണിയുടെ ഒളിവ് ജീവിതം സുരക്ഷിതമാക്കാന്‍ മിനി കൂടെ കൂടിയത്. ആ ബന്ധം ഇപ്പോഴും തുടരുന്നു.

കുറ്രകൃത്യം ചെയ്തശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീ നിര്‍ബന്ധമാണ്. ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനകളില്‍ നിന്ന് ഒഴിവാകാനും ലോഡ്ജുകളില്‍ മുറിയെടുക്കുമ്പോള്‍ സംശയം തോന്നാതിരിക്കാനുമാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്. മിനിയെ കൂടാതെ ഇത്തരത്തില്‍ കൊല്ലത്തെ ഗുണ്ടാ സംഘങ്ങള്‍ക്ക് ഒളിവ് ജീവിതം ധന്യമാക്കാന്‍ വേറെയും സ്ത്രീകളുണ്ടെന്നാണ് വിവരം. കാറില്‍ മുന്‍ സീറ്രില്‍ ജീവിത പങ്കാളിയുടെ റോളില്‍ ഇരിക്കുന്നതില്‍ മാത്രം തീരുന്നില്ല ഭാര്യമാരുടെ റോള്‍. ഒളിവ് ജീവിതത്തിനിടയില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ മാറി മാറി തരപ്പെടുത്തുന്നതിന് പുറമെ നാട്ടില്‍ നിന്ന് ചെലവിനായി പണം എത്തുന്നതും ഇവരുടെ പേരിലായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരിച്ചറിയല്‍ രേഖയും ഫോട്ടോകളും ബാഗില്‍ കരുതുന്ന വാടക ഭാര്യമാര്‍ പിടിക്കപ്പെടും വരെ മറ്റൊരാള്‍ക്ക് സംശയം തോന്നാതെ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കും. പാമ്പ് മനോജിന്റെ സംഘത്തോടൊപ്പം നീങ്ങിയ മിനി ഒരുമാസത്തെ ഒളിവ് ജീവിതത്തിനിടെ 13 സിം കാര്‍ഡുകളാണ് സ്വന്തം പേരില്‍ തരപ്പെടുത്തിയത്. രഞ്ജിത്ത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മൃതദേഹം വാഹനത്തില്‍ കയറ്റാന്‍ സഹായിച്ചതിന് പിടിയിലായ വടക്കേവിള സ്വദേശി റിയാസിനൊപ്പം കഴിയുന്നതും ഒരു പെണ്‍ഗുണ്ടയാണെന്ന് പൊലീസ് പറയുന്നു. കാട്ടുണ്ണി പരവൂരില്‍ ഒരു കാര്‍ യാത്രക്കാരന്റെ മുഖത്ത് കത്തി കൊണ്ട് കുത്തിയ വേളയില്‍ റിയാസിന്റെ കൂടെ താമസിക്കുന്ന ഈ സ്ത്രീ കാറില്‍ നിന്ന് ഇറങ്ങി കുത്തുകൊണ്ട ആളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് സുരക്ഷാ കാമറ മുഖേന ലഭിച്ചു.

ഈ സംഭവം നടക്കുമ്പോള്‍ റിയാസും പാമ്പ് മനോജും കുക്കുവും വിഷ്ണുവും കാറിലുണ്ടായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം നടന്നത്. റിയാസിനൊപ്പം കഴിയുന്ന സ്ത്രീയും മറ്രൊരാളുടെ ഭാര്യയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്നാലുള്ള സാദ്ധ്യതകള്‍ മനസിലാക്കിയാണ് ആ സ്ത്രീയും സംഘത്തോടൊപ്പം കൂടിയത്. രഞ്ജിത്ത് വധത്തില്‍ ആദ്യ റൗണ്ടില്‍ റിയാസിന്റെ പങ്ക് പുറത്തുവന്നിരുന്നില്ല. മൂന്നാമതായി വിഷ്ണുവിനെ അറസ്റ്ര് ചെയ്തപ്പോഴാണ് ആദ്യം അറസ്റ്റിലായ കൈതപ്പുഴ ഉണ്ണിയും വിനേഷും മറച്ചുവച്ച റിയാസിന്റെ പങ്ക് പുറത്തായത്. ഇതിനിടെ ഒരു കഞ്ചാവ് കേസില്‍ റിമാന്‍ഡിലായിരുന്ന റിയാസിനെ പൊലീസ് ജയിലില്‍ വച്ച് അറസ്റ്ര് രേഖപ്പെടുത്തി ചോദ്യം ചെയ്യുകയായിരുന്നു. മൃതദേഹം കടത്തുന്നതിന് ഉമയനല്ലൂരിലെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാഹനം തരപ്പെടുത്തി നല്‍കിയതും റിയാസായിരുന്നു. സമാന രീതിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വാടക ഭാര്യമാരായി മുന്‍ വ്യാജമദ്യ കേസുകളിലെ പ്രതികളായ ഏതാനും സ്ത്രീകള്‍ കൊല്ലത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് അടിവസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് പാമ്പ് മനോജിനായി കഞ്ചാവ് കടത്തുന്നതും വാടക ഭാര്യമാരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Top