ന്യൂ ഇയര്‍ ആഘോഷത്തിനിടയില്‍ കൊലപാതകം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തലക്കടിച്ച് കൊന്നു

ബാലരാമപുരം: ന്യൂ ഇയര്‍ ആഘോഷത്തിനിടയ്ക്ക് ക്രിമിനല്‍ കേസിലെ പ്രതിയെ കൂട്ടം ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പിങ്കു എന്നുവിളിക്കുന്ന അരുണ്‍ജിത്താണ് (32) കൊല്ലപ്പെട്ടത്. കമ്പികൊണ്ട് തലയ്ക്ക അടികിട്ടിയതാണ് മരണകാരണം. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ കാലിനു ഗുരുതരപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനീഷിനാണ് സംഭവത്തില്‍ പുരക്കേറ്റത്. 31ന് രാത്രി പാറക്കുഴി കോളനിയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആഘോഷത്തില്‍ പങ്കെടുത്ത പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവടക്കം 11 പേര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഘോഷത്തിനിടയിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കണ്ണന്‍ എന്നയാള്‍ പിങ്കുവിനെ ഫോണ്‍വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കമ്പികൊണ്ടും ഹോളോബ്രിക്സ് കൊണ്ടുമുള്ള അടിയിലും ഇടിയിലും സ്ഥലത്തു വച്ചുതന്നെ പിങ്കു കൊല്ലപ്പെട്ടു.

ബാലരാമപുരം, മാറനല്ലൂര്‍, മലയിന്‍കീഴ്, നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം സ്റ്റേഷനുകളിള്‍ നിരവധി കേസുകള്‍ പിങ്കുവിനെതിരെയുണ്ട്. നെയ്യാറ്റിന്‍കര മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പിങ്കു നാലാം പ്രതിയാണ്.

മാറനല്ലൂര്‍ സ്റ്റേഷനിലെ മാല പിടിച്ചുപറി കേസില്‍ നാലുനാള്‍ മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയതേയുള്ളൂ. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബാലരാമപുരം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Top