1,129 പോലീസുകാർ കാക്കിയിട്ട ക്രിമിനലുകള്‍!..ആഭ്യന്തരവകുപ്പിന്റെ നടപടിയിൽ തൊപ്പിതെറിച്ചേക്കും

കൊച്ചി: കാക്കിയിട്ട ക്രിമിനലുകള്‍ കുറച്ചോന്നും അല്ല !.. 1,129 പോലീസുദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന്റെ കണക്കിൽ ക്രിമിനൽ പട്ടികയിലാണ് .കാക്കിയിട്ട കാപാലികര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനല്‍ക്കേസില്‍ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ക്രിമിനല്‍ കേസില്‍ പ്രതികളായവരെ നിയമപരിപാലനത്തില്‍നിന്നു പോലീസിന്റെ സിവില്‍വിഭാഗത്തിലക്കു മാറ്റിനിയമിക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാന  മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് പോലീസുകാര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കിയത്. 1,129 പോലീസുകാര്‍ പ്രതികളായിട്ടും നടപടിയെടുക്കാത്തത് അഭിലഷണീയമല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.

കേരളാ പോലീസ് ആക്ട് 86-ാം വകുപ്പ് അനുസരിച്ച് നടപടിയെടുത്തശേഷം രേഖാമൂലം ഇക്കാര്യം അറിയിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പി.മോഹന്‍ദാസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.30 ദിവസത്തിനകം വിശദീകരണം നല്‍കണം. ക്രിമിനല്‍ക്കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിലവിലെ നിയമം.നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കിയശേഷം കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് നീക്കണമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top