ഫെയ്സ്ബുക്ക് ചെയ്ത തെറ്റ് വാട്‌സാപ്പില്‍ തിരുത്തി,ചാറ്റ് ചെയ്തിറങ്ങിപ്പോയ വീട്ടമ്മയെ പൊലീസ് തിരിച്ചെത്തിച്ചു

കോട്ടയം:ഫേയ്സ് ബുക്കില്‍ തെറ്റു ചെയ്താല്‍ വാട്സ് ആപ്പില്‍ തിരുത്തും .സംഭവം രസകരം തന്നെ .പള്ളിക്കത്തോട് നിന്നും ഫെയ്സ്ബുക്ക് വഴി ചാറ്റ് ചെയ്‌ത് ഇറങ്ങിപ്പോയ വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് കഴിഞ്ഞമാസം 13നു കോട്ടയം വാഴൂരില്‍നിന്നു ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയെ കൊല്ലത്തുള്ള യുവാവിന്റെ വീട്ടില്‍ കണ്ടെത്താന്‍ ഇടയാക്കിയത്.

ഫെയ്സ്ബുക്ക് വഴി ചാറ്റ് ചെയ്‌തു ചില യുവാക്കളുമായി വീട്ടമ്മ ബന്ധം സ്‌ഥാപിച്ചിരുന്നു. ഇവരില്‍ ചിലരുടെ മൊബൈല്‍ നമ്പര്‍ പൊലീസിനു ലഭിച്ചതോടെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഒരു യുവാവിന്റെ ഫോണ്‍ നമ്പറിലേക്കു വാട്‌സാപ്പിലൂടെ പൊലീസ് സന്ദേശമയച്ചു. പ്രൊഫൈല്‍ ചിത്രം ഒരു സ്‌ത്രീയുടേതാക്കിയാണ് ചിത്രം അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സന്ദേശക്കെണിയില്‍ വീണ യുവാവ് ചാറ്റിങ് ആരംഭിച്ചതോടെ നാടകീയമായി കൊടുങ്ങൂരിലേക്കു വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. ഇയാള്‍ നല്‍കിയ സൂചനയിലൂടെയാണ്, ഒളിച്ചോടിയ വീട്ടമ്മ കൊല്ലത്ത് മറ്റൊരു യുവാവിന്റെ വീട്ടിലുണ്ടെന്നു പൊലീസ് മനസ്സിലാക്കിയത്. വീട്ടമ്മ ഫെയ്സ്ബുക്ക് ചാറ്റിങ്ങിനിടെ പറഞ്ഞ കള്ളം വിശ്വസിച്ചാണ് ഇവര്‍ക്ക് യുവാവും വീട്ടുകാരും അഭയം നല്‍കിയതെന്നും ബോധ്യപ്പെട്ടു. ഭര്‍ത്താവിനെയും പൊലീസ് സംഘം ഒപ്പം കൂട്ടിയിരുന്നു. ഇന്നലെ നാട്ടിലെത്തിച്ചശേഷം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി.

ഈ കഴിഞ്ഞ 13നാണ് വീട്ടമ്മയെ കാണാതാവുന്നത്. 19ാം തീയതി വരെ കാത്തിരുന്നിട്ടും വീട്ടമ്മ മടങ്ങിയെത്താതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസ് കേസ് അന്വേഷണം തുടങ്ങി. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം വീട്ടമ്മയുടെ കോള്‍ലിസ്റ്, സന്ദേശങ്ങള്‍ എന്നിവ
പരിശോധിച്ച പൊലീസിന് ആള്‍ അത്ര ‘ശരിയല്ലെന്ന്’ അപ്പോഴേ മനസിലായി. ഒരു നമ്പരിലേയ്ക്ക് അയച്ചതും തിരിച്ചയച്ചതുമായ സന്ദേശങ്ങള്‍ 390. കാണാതായത് മുതല്‍ ഇവര്‍ പല സിം കാര്‍ഡുകള്‍ ഉപയോഗിയ്ക്കുകയും ചെയ്തു. ഒരു വ്യാജ ചിത്രമാണ് വീട്ടമ്മ തന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത്. ഈ ചിത്രം കണ്ട് വലയില്‍ വീണവരാണ് യുവാക്കളിലേറെയും. എറണാകുളത്ത് വീട്ടമ്മയ്ക്കുണ്ടായിരുന്ന ഒരു എഫ്ബി സുഹൃത്തിനെ പൊലീസ് തന്ത്രപരമായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് വീട്ടമ്മയുടെ തിരോധാനവുമായി ബന്ധമില്ലെന്നും ഇയാളുടെ പണവും സ്ത്രീ തട്ടിയെടുത്തെന്ന് മനസിലായി കുളത്തൂപ്പുഴയിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ചായി അന്വേഷണം. സൈബര്‍ സെല്ലും അന്വേഷണത്തില്‍ പൊലീസിനെ സഹായിച്ചു. കുളത്തൂപ്പുഴയിലെ യുവാവിനെ വിവാഹം കഴിയ്ക്കാനാണ് വീട്ടമ്മ നാട് വിട്ടതെന്നും മനസിലായി തന്റെ അച്ഛന്‍ സിവില്‍ എഞ്ചിനീയറാണെന്നും മറ്റൊരൈളെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുവെന്നും താന്‍ അതിസമ്പന്നയാണന്നുമൊക്കെയാണ് യുവതി കാമുകനെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവില്‍ ഇവര്‍ വീട് വിട്ടെത്തിയതും കുളത്തൂപ്പുഴയിലേയ്ക്കായിരുന്നു സുന്ദരിയെ കാത്തിരുന്ന യുവാവിനും അമ്മയ്ക്കും മുന്നിലേയ്ക്ക് ഈ വീട്ടമ്മ എത്തിയതോടെ യുവാവിന്റെ അമ്മയുടെ ബോധം പോയി. ജോലി സ്ഥലത്തേയ്്ക്ക് മടങ്ങിയ യുവാവ് പിന്നീട് തിരിച്ച് വന്നില്ല. നാണക്കേട് ഭയന്ന് വീട്ടമ്മയെ ഒപ്പം താമസിപ്പിയ്ക്കുകയായിരുന്നു യുവാവിന്റെ അമ്മ. പരിചയപ്പെട്ട യുവാക്കളില്‍ നിന്നും പണം തട്ടിയത് കുളത്തൂപ്പുഴ സ്വദേശിയെ വിവാഹം കഴിയ്ക്കാനാണെന്ന് വ്യക്തമായി. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു.

Top