മാന്യനായ കോടീശ്വരന്‍; ദാനശീലന്‍; ജോലി മോഷണം

വര്‍ഷങ്ങളായി പോലീസിനെ കുഴക്കി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തുടര്‍ച്ചയായി നടന്നുവന്ന മോഷണങ്ങള്‍. എത്ര ശ്രമിച്ചിട്ടും കള്ളനെ പിടിക്കാനായില്ല. പല പരാതികളും കടലാസില്‍ ഒതുങ്ങി. കേസുകളും പരാതികളും ആവര്‍ത്തിച്ചപ്പോള്‍ പോലീസ് ഇറങ്ങി. ഒടുവില്‍ കുടുങ്ങിയത് ഒരു പണക്കാരന്‍. മാന്യനായ മുഹമ്മദ്. കണ്ണൂര്‍ ആലക്കോട് കൊട്ടാപറമ്പില്‍ വീട്ടില്‍ മുഹമ്മദ് എന്ന 37 കാരന്‍ ഒടുവില്‍ പിടിയിലായത് കോഴിക്കോട് കാരന്തൂരില്‍ നിന്ന്. മോഷണത്തിന് ഇറങ്ങിയ വേളയില്‍ പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. ഇയാളില്‍ നിന്നു ലഭിച്ചത് മോഷണത്തിന്റെയും കുതന്ത്രങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഒരു ദിവസം കഴിയുന്നത്ര വീട്ടില്‍ മോഷണം നടത്തുകയാണ് മുഹമ്മദിന്റെ രീതി. വൈകീട്ട് കണ്ണൂരില്‍ നിന്നു വണ്ടി കയറും. പുലര്‍ച്ചെ ‘ജോലി’ കഴിഞ്ഞ് രാവിലെയോടെ കണ്ണൂരിലേക്ക് മടങ്ങും. വലിയ വീടുകള്‍ തിരഞ്ഞുപിടിച്ചാണ് ഇയാള്‍ മോഷണം നടത്തുക. കൂട്ടിന് ആളില്ലാതെയാണ് മുഹമ്മദിന്റെ മോഷണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയുമില്ല. അതുകൊണ്ട് തന്നെ പ്രതിയെ പിടിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഒരോ ദിവസവും പരമാവധി മോഷണം നടത്തി ആയുധങ്ങള്‍ എവിടെയെങ്കിലും ഒളിപ്പിക്കും. തൊട്ടടുത്ത രാത്രി ഈ ആയുധം എടുത്ത് വീണ്ടും മോഷണം തുടരും. കുന്നമംഗലം, ചേവായൂര്‍, താമരശേരി, ഓമശേരി തുടങ്ങി കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലും മലപ്പുറം ജില്ലയിലുമാണ് ഇയാള്‍ മോഷണം നടത്തിയത്. പരാതി ലഭിക്കുമ്പോള്‍ പോലീസ് അന്വേഷിക്കും. പക്ഷേ, പ്രതിയെ പിടികൂടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ എസ് കലിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക പോലീസ് സംഘത്തെ പ്രതിയെ പിടിക്കാനായി തയ്യാറാക്കുന്നത്. ഡസനിലധികം വരുന്ന പോലീസുകാര്‍ ഉള്‍പ്പെടുന്ന വന്‍ സംഘം തയ്യാറായി. ഒരു കാര്യം പോലീസ് ശ്രദ്ധിച്ചിരുന്നു. പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത് വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ്. മുഹമ്മദിന്റെ മോഷണ രീതിയും അത് തന്നെ. ഉന്നത പോലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം അര്‍ധ രാത്രി പോലും ബൈക്കുകളിലും മറ്റും വേഷം മാറി ചുറ്റിക്കറങ്ങി. മോഷ്ടാവിനെ കണ്ടുവെന്ന് പറയുന്നവരെല്ലാം സൂചിപ്പിച്ചത് ആറടിയുള്ള വ്യക്തിയാണെന്നാണ്. നീളമുള്ള കള്ളനെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മറ്റു ജില്ലകളിലേക്കും വിവരങ്ങള്‍ കൈമാറി. ആറടിയുള്ള കള്ളനെ പണ്ട് കണ്ണൂരിലെ ഇരിക്കൂറില്‍ പിടികൂടിയിരുന്നു. ഇയാളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. അതായിരുന്നു മുഹമ്മദ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെയാണ് കഴിഞ്ഞ ദിവസം കാരന്തൂരില്‍ വച്ച് മുഹമ്മദ് പിടിയിലായത്. ആയുധങ്ങളോടെയാണ് പോലീസ് വലയിലായത്. സിസിടിവി കാമറകളിലൊന്നും മുഹമ്മദിന്റെ ചിത്രം പതിഞ്ഞിരുന്നില്ല. നാട്ടുകാര്‍ ഇയാളുടെ അറസ്റ്റ് വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്. വസ്തുകച്ചവടവുമായി നാടു ചുറ്റുന്നയാള്‍, വലിയ ഇടപാടുകള്‍ മാത്രം നടത്തി വലിയ തുക ബ്രോക്കറേജ് ലഭിക്കുന്ന ധനികന്‍ എന്നാണ് നാട്ടുകാര്‍ക്ക് ഇയാളെ കുറിച്ചുള്ള ധാരണ. നാട്ടില്‍ ഒരിടത്തും ഇയാള്‍ മോഷണം നടത്താറുമില്ല.

മോഷണത്തിന് വേണ്ടി മുഹമ്മദ് തിരഞ്ഞെടുത്തിരുന്നത് വലിയ വീടുകളായിരുന്നു. വല്ല ശബ്ദവുമുണ്ടായാല്‍ അപ്പുറത്തെ മുറിയില്‍ നിന്നാണെന്ന് വീട്ടുകാര്‍ കരുതിക്കോളും- ഇതിനു വേണ്ടിയാണ് വലിയ വീടുകള്‍ തിരഞ്ഞെടുത്തതെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു.

Top