കള്ളപ്പണം വെളുപ്പിച്ചു, ബിനാമി പേരില്‍ ഭൂമി വാങ്ങി കൂട്ടിയതായി ആരോപണം; കണ്ണൂരില്‍ സിപിഎമ്മിനെ കുടുക്കിയ ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നില്‍ ആര്? ഞെട്ടിക്കുന്ന സംഭവം പുറത്ത്

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ കുടുക്കിയത് ആര്? ഞെട്ടിക്കുന്ന സംഭവം പുറത്ത്. സിപിഎം പുറത്താക്കിയ പ്രാദേശിക നേതാക്കള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുവഴി കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും പെരിങ്ങോം മേഖലയിലും കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലും ബിനാമി പേരില്‍ കോടികളുടെ ഭൂമി വാങ്ങി കൂട്ടിയതായും ആരോപണം. ചെറുപുഴയിലെ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മകനുമായി ചേര്‍ന്നാണിവര്‍ ക്രിപ്‌റ്റോ കറന്‍സിയുള്‍പ്പെടെ ഉപയോഗിച്ചു കോടികള്‍ വെളിപ്പിച്ചത്. ഇതിലൂടെ വന്‍തുകയുടെ കള്ളപണമാണ് ഇവര്‍ വെളുപ്പിച്ചെടുത്തത്. മലപ്പുറത്ത് നിന്ന് ക്രിപ്‌റ്റോ കറന്‍സിയുമായി നിഷാദ് മുങ്ങിയിരുന്നു. ഇയാളുടെ സ്വാധീനത്തിലാണ് കണ്ണൂരിലെ കടത്തെന്നും സംശയമുണ്ട്. ആയിരം കോടിയില്‍ അധികമായിരുന്നു തട്ടിപ്പ്. ഒരു പോണ്‍ സ്റ്റാറിനെ കൊണ്ട് സിനിമയും ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമ പാതി വഴിക്ക് മടുങ്ങി. കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ വിശ്വസ്തന്‍ ഓണ്‍ലൈന്‍ സ്ഥാപനവും തുടങ്ങി. ഇതും വിജയിച്ചില്ല. ഈ സംഘമാണ് കണ്ണൂരില്‍ സിപിഎമ്മിനേയും കുടുക്കിയ ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നില്‍.

ക്രിപ്‌റ്റോകറന്‍സി വഴിയുള്ള നിയമവിരുദ്ധ പണം പലരുടെയും പേരില്‍ വെളുപ്പിച്ചെന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞത്. കള്ളപണം വെളുപ്പിക്കുന്നതിന് ഇവര്‍ സഹകരണ ബാങ്കുകളെയും മറയാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴിലെ തിരുമേനി ലോക്കല്‍ കമ്മിറ്റിയംഗം സേവ്യര്‍ പോള്‍, പാടിച്ചാല്‍ ലോക്കല്‍ കമ്മിറ്റിയംഗം റാം ഷോ, പെരിങ്ങോം ലോക്കല്‍ കമ്മിറ്റിയംഗം എ. അഖില്‍ മടക്കപ്പൊയില്‍ ബ്രാഞ്ച് അംഗം കെ.സ് എന്നിവരെയാണ് സി.പി. എം മെംബര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top