ചങ്ങനാശ്ശേരി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ തൂങ്ങിമരിച്ചു: ഇടികൊണ്ട് മരിക്കാറായെന്ന് ബന്ധുവിനെ അറിയിച്ചിരുന്നു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സ്വര്‍ണ്ണം മോഷണം പോയ സംഭവത്തിലായിരുന്നു ദമ്പതികളെ ചോദ്യം ചെയ്തത്. ചങ്ങനാശ്ശേരി സ്വദേശികളായ സുനില്‍ കുമാറും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്.

12 മണിക്കൂറോളം സുനില്‍ കുമാറിനെ ചോദ്യം ചെയ്തു. ഒരോ വളയ്ക്കും ഓരോ ഇടി എന്ന തരത്തില്‍ മര്‍ദ്ദിച്ചതായി സുനില്‍ കുമാറിന്റെ ബന്ധു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗരസഭാംഗം സജി കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇരുവരേയും ചോദ്യം ചെയ്തത്. ഇടികൊണ്ട് മരിക്കാറായെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നുവെന്നും ബന്ധു. ചോദ്യം ചെയ്യല്‍ പരാതിക്കാരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു.

Top