പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി; താനൂര്‍ കസ്റ്റഡി മരണത്തില്‍ നിര്‍ണായക തെളിവുമായി അന്വേഷണ സംഘം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി. മരിച്ച താമിര്‍ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷനുമുകളിലാണ് വിശ്രമമുറി. കേസ് അന്വേഷിക്കുന്ന കൈബ്രാംഞ്ച് സംഘത്തിനാണ് നിര്‍ണായക തെളിവ് ലഭിച്ചത്. രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കസ്റ്റഡി മരണത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എസ് ഐ കൃഷ്ണലാല്‍, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടേതായിരുന്നു നടപടി.

ലഹരിമരുന്ന് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയാണ് മരിച്ചത്. പിന്നാലെ കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മരിച്ച യുവാവിന് മര്‍ദ്ദനമേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. താമിര്‍ ജിഫ്രിയുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

Top