നെയ്യാറ്റിന്‍കര കൊലക്കേസ്; ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: വാഹന പാര്‍ക്കിംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാഹനത്തിന് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹരികുമാറിനെ ഇന്ന് കണ്ടെത്തിയത്.

സനലന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലേക്കും പിന്നീട് മൂന്നാറിലേക്കും ഹരികുമാര്‍ കടന്നിരുന്നു. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി ഇന്ന് രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു.

Top