Connect with us

Crime

എഞ്ചിനീയറുടെ ജോലിക്കയച്ച അപേക്ഷ ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നൈജീരിയ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Published

on

കോട്ടയം: അമേരിക്കയില്‍ ജോലിക്കായി നല്‍കിയ അപേക്ഷ ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വിദേശി ഉള്‍പ്പെടെയുള്ള സംഘം പിടിയില്‍. കോട്ടയം ആര്‍പ്പൂക്കര കളപ്പുരയ്ക്കല്‍ ദിലീപ് ജോസഫ് വിദേശ ഷിപ്പിങ് കമ്പനിയിലേക്ക് ഇന്റര്‍നെറ്റിലയച്ച ജോലി അപേക്ഷ ഹാക്ക്ചെയ്താണ് പണം തട്ടിയത്. മുംബൈയില്‍ വച്ചാണ് സംഘം പിടിയിലായത്. നൈജീരിയ സ്വദേശിയുള്‍പ്പെടെ മൂന്ന് പേരാണ് പ്രതികള്‍.

തട്ടിപ്പ് സംഘത്തിന് നേതൃത്വം നല്‍കിയ നൈജീരിയന്‍ സ്വദേശി ബെഞ്ചമിന്‍ ബാബാ ഫെമി (ഒലോണോ ഫെമി 44), കാമുകി പുണെ സ്വദേശിനി ശീതള്‍ ആനന്ദ് പാട്ടീല്‍, മുംബൈ സ്വദേശി വിനോദ് ജി.കട്ടാരിയ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നൈജീരിയക്കാരനായ മറ്റൊരു പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.

ഗള്‍ഫില്‍ മറൈന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ദിലീപ് അമേരിക്കയിലെ ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് അപേക്ഷ അയച്ചിരുന്നു. മറുപടിയായി മറ്റൊരു ഇ മെയില്‍ അഡ്രസും വാട്ട്സ് ആപ്പ് സന്ദേശവും ലഭിച്ചു. പിടിയിലായ ബെഞ്ചമിനും ഒളിവില്‍കഴിയുന്ന നൈജീരിയക്കാരനും ചേര്‍ന്നാണ് മെയില്‍ അയച്ചത്. പിന്നീട് അപേക്ഷയിലെ വിവരങ്ങള്‍ വെച്ച് ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് ഗാര്‍ഡനാണെന്ന വ്യാജേനയാണ് ഇവര്‍ ദിലീപിനെ ബന്ധപ്പെട്ടത്. ജോലി ഉറപ്പായെന്നും തൊഴില്‍ പെര്‍മിറ്റിനും ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുമായി ഒന്‍പതര ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഹൈക്കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് ഗാര്‍ഡനാണെന്ന് ഉറപ്പായതോടെ പണം അയച്ചുകൊടുത്തു.

എന്നാല്‍ പിന്നീടും ദിലീപിനെ ബന്ധപ്പെട്ട ഇവര്‍ നാലര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ഉടന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ മുംബൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ബോധ്യപ്പെട്ട പോലീസ് നാലര ലക്ഷം നിക്ഷേപിച്ചെന്ന് കാട്ടി മെയിലയച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി രണ്ടരലക്ഷം കൂടി അയച്ചാല്‍ തൊഴില്‍ വിസ കിട്ടുമെന്ന് വീണ്ടുംപ്രതികള്‍ ആവശ്യപ്പെട്ടു. അതും നിക്ഷേപിച്ചു എന്ന് കാട്ടി പൊലീസ് മെയില്‍ അയച്ചു.

പിന്നീട് പണം പിന്‍വലിക്കാന്‍ പ്രതികള്‍ എത്തുന്ന ബാങ്കിനു മുന്നില്‍ പൊലീസ് സംഘം കാത്തുനിന്നു. രണ്ടാം ദിവസം ബാങ്കിലെത്തിയ വിനോദിനെ പോലീസ് പിടികൂടി. തുടര്‍ന്നാണ് മറ്റുള്ളവരും പിടിയിലായത്. ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുംബൈ വാസിയിലെ കോടതിയില്‍ ഹാജരാക്കി കോട്ടയത്തെത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisement
Crime22 mins ago

വ്യാജരേഖ ചമയ്ക്കല്‍,വഞ്ചന- ജാസ്മിന്‍ ഷായ്ക്ക് തിരിച്ചടി!!സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala30 mins ago

യുഎന്‍എ അഴിമതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

Entertainment40 mins ago

മഞ്ജുവാര്യരും സംഘവും സുരക്ഷിതർ !! വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തും

Entertainment54 mins ago

കനത്ത മഴ മണ്ണിടിച്ചിൽ : മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

National55 mins ago

കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം

Kerala1 hour ago

കോൺഗ്രസ് തമ്മിലടി ശക്തമാകുന്നു !!മുരളിക്ക് മറുപടിയുമായി മുല്ലപ്പള്ളി ! മുല്ലപ്പള്ളിയെ തെറിപ്പിക്കാൻ ഉമ്മൻ ചാണ്ടി നീക്കം ?കെപിസിസി പുനസംഘടന സുതാര്യമാണെന്ന് -മുല്ലപ്പള്ളി

International1 hour ago

കശ്മീർ പ്രശ്നം; ഇന്ത്യയ്ക്ക് പിന്തുണ; പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക

Kerala1 hour ago

സൈബര്‍ ലോകം കുട്ടികള്‍ക്ക് കെണിയാകുമ്പോള്‍… ഡോ. യാബിസ് സംസാരിക്കുന്നു.

Kerala2 hours ago

ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

National3 hours ago

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation2 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column2 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News2 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime2 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald