‘അച്ഛനെ വില്‍പ്പനയ്ക്ക്, വില 2 ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’; എട്ടുവയസ്സുകാരിയുടെ വൈറല്‍ കുറിപ്പ്

എട്ടുവയസ്സുകാരി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘അച്ഛനെ വില്‍പ്പനയ്ക്ക്, വില 2 ലക്ഷം, കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’- എന്നതായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. അച്ഛനുമായി പിണങ്ങി. അതുകൊണ്ട് അച്ഛന്‍ ഇനി വീട്ടില്‍ വേണ്ട എന്ന് കുട്ടി തീരുമാനിക്കുകയായിരുന്നു. അച്ഛനോടുള്ള പിണക്കത്താല്‍ വില്‍ക്കാന്‍ വെച്ച അച്ഛന് കുഞ്ഞിമകള്‍ വിലയും ഇട്ടു. വില 2 ലക്ഷം.

കുട്ടിയുടെ അച്ഛന്‍ തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ കുറിപ്പിന്റെ കൂടെ രസകരമായ ഒരു കാര്യവും അച്ഛന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വേണ്ടത്ര മതിപ്പുവില എനിക്ക് നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്- അച്ഛന്‍ കുറിച്ചു. Melanchoholic എന്ന എക്‌സ് യൂസറാണ് രസകരമായ കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റിന് നിരവധി മറുപടികളാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top