കറുത്ത സാരിയില്‍ സുന്ദരിയായി നടി അനശ്വര രാജന്‍; ചിത്രങ്ങള്‍ വൈറല്‍

കറുത്ത സാരിയില്‍ സുന്ദരിയായി നടി അനശ്വര രാജന്‍. ചിത്രങ്ങള്‍ വൈറല്‍. ”ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന” എന്ന തലക്കെട്ടോടുകൂടി അനശ്വര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അമ്മ ഉഷ രാജന്‍ ചെയ്ത കമന്റ് ഇപ്പോള്‍ പോസ്റ്റിനൊപ്പം തന്നെ വൈറലായിരിക്കുകയാണ്.

”ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാണ്ടായി” എന്നായിരുന്നു അമ്മയുടെ കമന്റ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കൈയിലെടുത്ത അനശ്വര രാജന്‍ ഇപ്പോള്‍ തമിഴ് ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായിരിക്കുകയാണ്. യാരിയാന്‍ 2 എന്ന ഹിന്ദി ചിത്രമാണ് അനശ്വരയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top