കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ? ഭരണമാറ്റം ഉണ്ടാകുമോ? ഇനിയാര് ഭരിക്കും? ഇതിനൊക്കെയുള്ള ഉത്തരം നാളെ ഉച്ചയോടെ അറിയാം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പറയുമ്പോള്‍, യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ മുന്നേറുമെന്നും പറയുന്നു. കടുത്ത പോരാട്ടമാണ് ഇത്തവണ നടന്നത്.
വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 140 മണ്ഡലങ്ങളിലായി 80 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 15 ടേബിളുകളിലായാണ് വോട്ട് എണ്ണല്‍. ആദ്യം തപാല്‍ വോട്ടുകളെണ്ണും. പിന്നെ ഇലക്ട്രോണിക് യന്ത്രങ്ങളില്‍ കുറിച്ച് വോട്ടുകള്‍. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതോടെ ആദ്യ സൂചനകളുണ്ടാകും. 11 ഓടെ ഏകദേശ ചിത്രം തെളിഞ്ഞുതുടങ്ങും. വോട്ടെണ്ണലിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡും ഒരുങ്ങി കഴിഞ്ഞു.
എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഇടതു മുന്നണിയും എക്‌സിറ്റ് പോളുകളെ അവഗണിച്ച് യുഡിഎഫും അധികാരത്തിലെത്തുമെന്ന് അവകാശവാദം ഉന്നയിക്കുന്നു. അതേസമയം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നേട്ടമുണ്ടാക്കുമെന്ന് എന്‍.ഡി.എയും വിലയിരുത്തുന്നു.
എന്നാല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക നിയോജകമണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതു ഏത് മുന്നണിക്കാണ് അനുകൂലമാവുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ശക്തമായ പോരാട്ടമുണ്ടായ മുപ്പതോളം മണ്ഡലങ്ങളിലെ ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. 74 സീറ്റുകള്‍ മതല്‍ 78 സീറ്റുകളില്‍ വരെ തങ്ങള്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പുലര്‍ത്തുന്നു. അതേസമയം എക്‌സിറ്റ് പോളുകളെ മറികടക്കുന്ന റിസള്‍ട്ട് ആയിരിക്കും ഇടതുമുന്നണിക്ക് ലഭിക്കുകയെന്ന് ഇടതുമുന്നണി അവകാശമുന്നയിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ രാവിലെ എട്ടു മുതല്‍ എണ്ണും. എട്ടരയ്ക്ക് ആദ്യഫല സൂചന ലഭിക്കും. 140 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ 80 കേന്ദ്രങ്ങളിലായി ഒരേസമയം നടക്കും. സ്ഥാനാര്‍ഥികളുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും വോട്ടെണ്ണല്‍. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരിയുടേത് അടക്കം 15 മേശകള്‍ ക്രമീകരിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണല്‍ വിവരം അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. സ്ഥാനാര്‍ഥികളുടെ വോട്ട് വിവരങ്ങളും ലീഡ് നിലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala.gov.in വെബ്‌സൈറ്റില്‍ തല്‍സമയം ലഭ്യമാകും.
വോട്ടെണ്ണലിന്റെ പുരോഗതി തല്‍സമയം അറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. ലീഡ്, സീറ്റ് നില, വോട്ട് തുടങ്ങിയവിവരങ്ങള്‍ ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ജഞഉഘകഢഋ എന്ന ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്ത് 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കോഴിക്കോട്ടാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. കുറവ് പത്തനം തിട്ടയിലും. 37 മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം 80 കടന്നത്.