അഹമ്മദാബാദ്:ഗുജറാത്ത് ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിന് ശേഷം ജിഗ്നേഷിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന റാലിക്ക് ശേഷം ഗുജറാത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു പൊലീസ് കസ്റ്റഡിലെടുത്തത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ ഉടനെയാണ് ജിഗ്‌നേഷിനെ സിവില്‍ പോലീസ് വേഷത്തിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തമേവാനിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.
ജിഗ്‌നേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരന്‍ ദൃക്‌സാക്ഷിയാണ്. മേവാനിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. മേവാനിയെ ഒരു സ്ഥലം വരെ കൊണ്ടുപോകുകയാണെന്നും, കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞാണ് പോലീസ് സംഘം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്. എവിടേക്കാണ് എന്ന സഹോദരന്റെ ചോദ്യത്തിന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തരുതെന്നാണ് പോലീസ് മറുപടി പറഞ്ഞത്. മേവാനിയെ അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോഡി 66ാം പിറന്നാള്‍ ആഘോഷിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് ജിഗ്‌നേഷ് മെവാനി അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്. ലിംഖേഡ ആദിവാസി വിഭാഗങ്ങള്‍ക്കും നവ്‌സാരിയിലെ ഭിന്നശേഷിക്കാര്‍ക്കും ഒപ്പം പിറന്നാള്‍ ആഘോഷിക്കാനാണ് മോഡി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വെള്ളിയാഴ്ച വൈകുന്നേരം മോഡി അഹമ്മദാബാദില്‍ എത്തുകയും ചെയ്തിരുന്നു. ദല്‍ഹിയില്‍ ദളിതരുടെ സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്തു മടങ്ങിയ ജിഗ്‌നേഷ് മെവാനിയും വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഹമ്മദാബാദില്‍ എത്തിയത്. മോഡിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജിഗ്‌നേഷ് മെവാനി മുന്നറിയിപ്പു നല്‍കിയിരുന്നു. മോഡിയുടെ പിറന്നാള്‍ ആഘോഷം തടസപ്പെടുമെന്ന് ഭയന്നാണ് മെവാനി അറസ്റ്റു ചെയ്തതെന്നാണ് ദളിത് നേതാക്കള്‍ പറയുന്നത്.
ജന്തര്‍ മന്ദിറില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു മെവാനി. മോഡിക്ക് എയര്‍പോര്‍ട്ടിനു സമീപം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ അദ്ദേഹം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയന്നാണ് മെവാനിയെ കസ്റ്റഡിയിലെടുത്തത്. ദളിത് അധികാര്‍ മഞ്ച് അംഗം സുഭോത് പാര്‍മര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജിഗ്‌നേഷ് മേവാനിയെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച് ജിഗ്‌നേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് പൊലിസ് ഡിജിപിയെ ബന്ധപ്പെടുന്നതിനായി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും ദളിത് സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്തിലെ സംഭവത്തിന് ശേഷം നടന്ന ദളിത് പ്രക്ഷോഭത്തിന് ചുക്കാന്‍ പടിച്ച നേതാവാണ് 35കാരനായ മേവാനി. ജിഗ്‌നേഷ് മെവാനി, പ്രദീക് സിന്‍ഹ എന്നീ ദളിത് നേതാക്കളുടെ നേതൃത്വത്തിലാണ് ദളിതുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ 400 കിലോമീറ്റര്‍ ജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്.
അഭിഭാഷകന്‍, മാധ്യമപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവയെല്ലാമായ മേവാനി. ദലിത് അത്യാചരണ്‍ ലടത് സമിതി;യുടെ കണ്‍വീനറുമാണ്. പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാനാണ് ജിഗ്‌നേഷ് മെവാനിയെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പടിതാര്‍ അന്‍മത് ആന്തോളന്‍ സമിതിയുടെ നേതാവ് രേഷ്മപട്ടേലും അറസ്റ്റിലായിട്ടുണ്ട്. മോഡിയുടെ പിറന്നാള്‍ ആഘോഷം അലങ്കോലമാവാതിരിക്കാനായി മറ്റു പട്ടേല്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.