എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഢനം ദലിത് വിദ്യാര്‍ത്ഥിന് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി ചികിത്സയില്‍; തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: രാജ്യം മുഴുവനും ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഢനത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കേരളത്തില്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പിഢനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തൃപ്പൂണിത്തറ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥിനിയായ പാലാ സ്വദേശിനിയായ പെണ്‍കുട്ടിയാണ് എസ് എഫ് ഐ നേതാക്കളുടെ മാനസിക പീഢനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവമെന്ന് സഹപാഠികള്‍ പറയുന്നു. ആരോഗ്യ നില വഷളായ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭമാരംഭിച്ചതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കഴിഞ്ഞ ദിവസം ആര്‍എല്‍വി കോളേജില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥിനി എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ കോളെജ് മാനേജ്‌മെന്റിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി കോളെജിലെ എസ് എഫ് ഐ നേതാക്കള്‍ മാനസികമായി പീഢിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
തുടക്കത്തില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും, മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ വിവാഹം ചിലര്‍ ഇടപെട്ട് മുടക്കിയതായും വീട്ടുകാര്‍ ആരോപിക്കുന്നു.

ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജ് യുയുസി ഉള്‍പ്പടെ എസ്എഫ്‌ഐ നേതാക്കളുടെ പേര് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പ് എഴുതി വച്ചത് കണ്ടെടുത്തിട്ടുണ്ടെന്ന് സഹപാഠികള്‍ പറഞ്ഞു.
എസ്എഫ്‌ഐ നേതാക്കളുടെ പീഢനത്തെ കുറിച്ച് പ്രിന്‍സിപ്പലിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നുന്നെങ്കിലും ആരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചതെന്നും പരാതിയുണ്ട്. പരാതി പിന്‍വലിച്ചില്ലെങ്കില്ഡ പെണ്‍കുട്ടിക്കെതിരെ നടപടിയുണ്ടാകുമെന്ന് കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞു.
ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ഇന്നലെ രാത്രിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വിവരമറിഞ്ഞിട്ടും കോളേജ് അധികൃതരാരും ബന്ധപ്പെടുകയോ, ആശുപത്രിയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബിഎ രണ്ടാം വര്‍ഷ മോഹിനിയാട്ടം വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് എസ് എഫ് ഐ യുടെ നിലപാട്.

Top