എന്നെ പേടിപ്പിക്കാൻ നോക്കണ്ട’; മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവർണർ.എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകൾ എന്നും ക്രിമിനലുകളെന്നും ഗവർണർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായി ഗവർണർ . കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി എസ്എഫ്ഐ ഗുണ്ടകളെ പറഞ്ഞുവിടുന്നു എന്നും ഗവർണർ . പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതിന് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്.

ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രോഷം പ്രകടിപ്പിച്ചു. പ്രതിഷേധത്തില്‍ അസ്വസ്ഥനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രിമിനല്‍ സംഘമാണെന്ന മുന്‍ പ്രസ്താവന വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ​ഗവർ‌ണർ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചോളൂ, ആക്രമിക്കാൻ വരുന്നവർ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നൽകും, കോഴിക്കോട് മാർക്കറ്റിലേക്കാണ് പോകുന്നതെന്നും ​ഗവർണർ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ടന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇഎംഎസ് ചെയർ സന്ദർശിച്ച ​ഗവർണർ എസ്എഫ്ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് ഇവിടെ കയറിയതെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തിയ ​ഗവർണർ ഇപ്പോഴും ക്യാമ്പസിൽ തുടരുകയാണ്. ​ഗവർണറെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതകോടെ വെല്ലുവിളിയെന്നോണം ​ഗവർണർ ക്യാമ്പസിലെത്തി ​ഗസ്റ്റ് ഹൗസിൽ താമസം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുകയും പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു.

ഇതിൽ പ്രകോപിതനായ ​ഗവർണർ റോഡിലിറങ്ങി ആക്രോശിക്കുകയും ബാനറുകൾ അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാനറുകൾ അഴിക്കാത്തതിൽ പൊലീസിനോട് ക്ഷുഭിതനായ ​ഗവർണർ നിർബന്ധപൂർവ്വം പൊലീസിനെക്കൊണ്ട് ബാനർ അഴിപ്പിച്ചു. ഇതോടെ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിക്കുകയും ​ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു.

Top