ശബരിമലയിൽ സ്ത്രീ ഇന്ന് കയറും !..?മലകയറാൻ വിശ്വാസിയായ 38 വയസുകാരി ദളിത് യുവതിയെത്തി!..

പമ്പ :ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്തും പൊലീസിനോട് സുരക്ഷയാവശ്യപ്പെട്ടും യുവതി. ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് പമ്പയിലെത്തിയത്. വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ് എന്ന നിലയില്‍ അല്ല താന്‍ സന്നിധാനത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി.
സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മഞ്ജു അയ്യപ്പ ദര്‍ശനം നടത്തണം എന്ന നിലപാടില്‍ ഉറച്ചുനിന്നു. മഞ്ജുവിനെ സന്നിധാനത്ത് എങ്ങനെ എത്തിക്കണമെന്നതിനേക്കുറിച്ച് കൂടിയാലോചന നടത്തുകയാണ് പൊലീസ്.

മല കയറുന്നതിനായി ഇവര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ് അല്ലെന്നും ഇവര്‍ പറഞ്ഞതിന് ശേഷമാണ് പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ ഒറ്റയ്ക്കാണോ ഇവര്‍ക്ക് ഒപ്പം ആരൊക്കെയുണ്ട് എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല.ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ് മഞ്ജു. 38 വയസാണ് മഞ്ജുവിന്. സുപ്രീം കോടതി വിധി അനുസരിച്ച് വിശ്വാസികള്‍ക്ക് മല കയറാം..ഞാനൊരു വിശ്വാസിയാണെന്ന്് ഇവര്‍ പറയുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് എസ്.പി മഞ്ജു. ഇടനാട് ബിജുഭവനില്‍ നിന്നുള്ള മഞ്ജു വ്രതമെടുത്താണ് എത്തിയതെന്നും പറയുന്നു. സന്നിധാനത്ത് പ്രതിഷേധക്കാര്‍ ഉള്ളതിനാല്‍ പോലീസ് കനത്ത സുരക്ഷ ഉറപ്പാക്കും. ഉന്നത പോലീസ് ഉദ്യാഗസ്ഥരുമായി മഞ്ജുവിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുകയാണ് പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍. എണ്‍പതംഗ പോലീസ് സംഘമാകും ഇവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുക.ഐജി മനോജ് എബ്രഹാമും ശ്രീജിത്തും എഡിജിപി അനില്‍ ഗാര്‍ഡും അടങ്ങുന്ന പോലീസ് സംഘം പമ്പയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ഇവരാരും തന്നെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top