ഉന്നത ജാതിക്കാരനായ ബിജെപി നേതാവിന്റെ ഷൂവില്‍ ഭക്ഷണം തെറിച്ചു എന്ന പേരില്‍ യുപിയില്‍ ദലിത് യുവാവിനെ പരസ്യമായി തല്ലിക്കൊന്നു. നേതാവും കൂട്ടാളികളും നടുറോഡിലിട്ടാണ് യുവാവിനെ തല്ലിക്കൊന്നത്. ഹോക്കി സ്റ്റിക്ക്, ഇഷ്ടിക, ഇരുമ്പ് പൈമ്പ് എന്നിവ ഉപയോഗിച്ച് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് യുവാവിനെ തല്ലിക്കൊന്നത്.
ദിലീപ് സരോജ് എന്ന് 26 കാരനായ നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. അലഹബാദിലെ കട്ട്റയിലെ റെസ്റ്റോറന്റിന് മുമ്പില്‍ വെച്ചാണ് സംഭവം നടന്നത്.സരോജിനെ തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സരോജ് തന്റെ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അവിടെയെത്തിയ ബിജെപി നേതാക്കളുമായി തര്‍ക്കമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച്ച നര്‍ത്തകിയായ ദലിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസും യുപിയിലെ ബല്ലിയ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രൂരമായ ദലിത് പീഡനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരികയാണ്