ഡിസിസി പട്ടിക അന്തിമമായി;മുരളി ഗ്രുപ്പും സജീവം.മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ല; കെ മുരളീധരൻ

കൊച്ചി:ഡിസിസി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ദില്ലിയില്‍ നടക്കുമ്പോള്‍ ഒരോ ജില്ലയിലും ആരൊക്കെ തിരഞ്ഞെടുക്കപ്പെടും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും. സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടികയില്‍ പല ജില്ലയില്‍ നിന്നും ഒന്നിലേറെ പേരുകള്‍ ഇടംപിടിച്ചിരിക്കുന്നതിനാല്‍ ഇവരില്‍ ആര്‍ക്ക് നറുക്ക് വീഴും എന്ന് അറിയാന്‍ ഹൈക്കമാന്‍ഡിന്‍റെ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരുന്നു. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ കാര്യത്തില്‍ മാത്രമാണ് ഏകദേശ ധാരണയായിട്ടുള്ളത്.

അതേസമയം പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തത്തിയില്ലെന്ന് കെ മുരളീധരൻ. മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ല. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയത്. ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നതായും കെ മുരളീധരൻ എം പി ചൂണ്ടിക്കാട്ടി. പി വി അൻവർ എംഎൽഎ യുടെ വിദേശ യാത്രയെയയും അദ്ദേഹം വിമർശിച്ചു.അസംബ്ലിയിൽ പങ്കെടുക്കാതെയല്ല എംഎൽഎ മാർ ബിസിനസ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. അതേസമയം കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചു. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിലില്ല. പട്ടികയില്‍ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ പോകുന്നത്.

അതേസമയം തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളില്‍ പേരുകള്‍ക്ക് അന്തിമ തീരുമാനമായി. നാളെയോ ശനിയാഴ്ചയോ തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴയില്‍ ബാബു പ്രസാദ്, ഇടുക്കിയില്‍ സി.പി മാത്യു, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, തൃശൂരില്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് പ്രവീണ്‍ കുമാര്‍, വയനാട് കെ കെ എബ്രഹാം, കാസര്‍ഗോഡ് ഖാദര്‍ മങ്ങാട് എന്നിവരാണ് പട്ടികയിലുള്ളത്.

Top