തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാത്തതിൽ പ്രതിഷേധം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഭക്ഷണം വിളമ്പിയതോടെ രോഗികൾ കൂട്ടം ചേർന്ന് പ്രതിഷേധിച്ചത്. മെഡിക്കൽ കൊളേജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കൊവിഡ് വാര്‍ഡില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയാനുണ്ടായിരിക്കുന്നത് . കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീകയുടെ മൃതദേഹത്തിനരികെ ചായവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാല് മണിക്ക് മരിച്ചയാളുടെ മൃതദേഹം പത്ത് മണിവരെ തറയില്‍ കിടക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. ആറ് മണിക്കൂറോളം മൃതദേഹം തറയില്‍ കിടക്കുകയായിരുന്നുവെന്നും ചികിത്സയിലുള്ള രോഗികള്‍ പറയുന്നു.
ബാലരാമപുരം സ്വദേശിയായ 80 കാരിയുടെ മൃതദേഹത്തോടാണ് ആശുപത്രി ജീവനക്കാര്‍ അനാദരവ് കാട്ടിയിരിക്കുന്നത്. വാര്‍ഡില്‍ 60 ല്‍ കൂടുതല്‍ രോഗികളുണ്ട്. രോഗികള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം തറയില്‍ കിടക്കുന്നതും തൊട്ടടുത്ത് നിന്ന് ജീവനക്കാരി ചായ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവം ഇതിനകം തന്നെ വലിയ വിവാദമായിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് തിരുവനന്തപുരം. തിങ്കളാഴ്ച്ച ഇവിടെ 182 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 125 ഉം സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധയായിരുന്നു. അതേസമയം ഓഗസ്റ്റ് 23 ന് 307 ഉം ഓഗസ്റ്റ് 22 ന് 464 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.