
കോഴിക്കോട്: തടമ്പാട്ട് താഴം കണ്ണാടിക്കല്‍ റോഡിലെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ പറമ്പില്‍ക്കടവ് ആണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബോക്‌സിങ് ട്രെയിനര്‍ ആണ് വിഷ്ണു. ഇയാളുടെ ബൈക്കും സമീപത്ത് നിന്ന് കണ്ടെത്തി.
ബൈക്ക് അപകടമാകാമെന്നാണ് പൊലീസന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം.