ഫയര്‍ വിംങ്‌സ് സുവിശേഷ സഭയുടെ പാസ്റ്ററിന്റെ ഭാര്യയുടെ മരണത്തിന് പിന്നില്‍ ദുരൂഹത; ഒന്നര വര്‍ഷം മുമ്പ് നടന്നത് ആത്മഹത്യയോ?; മറ്റ് യുവതികളുമായി പാസ്റ്റര്‍ക്കുള്ള ബന്ധം യുവതിയുടെ ജീവനെടുത്തെന്നും സംശയം

ആത്മീയതയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്ന കൊള്ളരുമായ്മകള്‍ക്ക് കണക്കില്ല. നീചന്‍മാരുടെ കൂടി താവളമായി ആത്മീയ ലോകം മാറി എന്നു കരുതാം. അത്തരത്തില്‍ ആത്മീതയുടെ പേരില്‍ യുവതീ യുവാക്കളെ ആകര്‍ഷിക്കുന്ന ‘ഫയര്‍ വിങ്സ് ‘എന്ന പുതിയ സുവിശേഷ സഭയുടെ വക്താവായ പാസ്റ്റര്‍ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തില്‍ ദുരൂഹതകള്‍ വീണ്ടും ഉയരുകയാണ്. രേഷ്മയെ കൊന്നത് ബിനോയ് ആണെന്നാണ് ആരോപണം. എന്നാല്‍ എല്ലാ തലത്തിലും പരാതി നല്‍കിയിട്ടും ബിനോയിയെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ ബിനോയിയെ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ അവസരമൊരുക്കുന്നതായും സൂചനയുണ്ട്. ഭരണ തലത്തില്‍ സ്വാധീനമുള്ള ഉന്നതര്‍ തന്നെയാണ് ഇതിന് പിന്നില്‍. മകളുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണമെന്ന് കണ്ണീരോടെ അമ്മ ആവശ്യപ്പെട്ടിട്ടും ആരും അനങ്ങാത്തതിന് കാരണവും അതു തന്നെ.

2012 ലായിരുന്നു രേഷ്മയുടെയും ബിനോയിയുടെയും വിവാഹം. രണ്ടും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ആത്മീയതയുടെ പേരില്‍ യുവതീയുവാക്കളെ ആകര്‍ഷിക്കുന്ന ഫയര്‍ വിങ്സ് എന്ന സുവിശേഷ സഭയുടെ പ്രധാനിയാണ് പാസ്റ്റര്‍ ബിനോട് കൊട്ടാരക്കര. രേഷ്മയുടെ മരണ സമയം പാസ്റ്റര്‍ ബിനോയ് മറ്റൊരുയുവതിയുമായി മുകളില്‍ അടച്ചിട്ട മുറിയില്‍ പ്രാര്‍ത്ഥനായിരുന്നുവെന്നാണ് ആക്ഷേപം. അടഞ്ഞ വാതില്‍ രേഷ്മ പലപ്രവശ്യം വിളിച്ചിട്ടും തുറന്നില്ല. ഇയാള്‍ കോപാകുലനായി. ഇത് രേഷ്മയുടെ മരണത്തിന് കാരണമായി എന്നാണ് ആരോപണം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ അമ്മ വീട്ടിലെത്തുമ്പോഴും ഈ യുവതി അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ പൊലീസിന്റേയും ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിന് മാത്രം തുനിഞ്ഞില്ല. ഉന്നത ബന്ധമുള്ളവരെ പിണക്കിയാല്‍ പണി കിട്ടുമെന്ന നിലപാടിലാണത്രേ പൊലീസെന്നും രേഷ്മയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസിലും പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് അമ്മ പെരുമ്പാവൂര്‍ കോടതി റോഡ് സണ്‍ബീം വീട്ടില്‍ പരേതനായ ഡോ. സുരേഷ് മാണി ജോര്‍ജിന്റെ ഭാര്യ ഷീബ പരാതിയില്‍ പറയുന്നു. പൊലീസും രാഷ്ട്രീയക്കാരും പാസ്റ്റര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ആത്മീയത കച്ചവടമാക്കി നേടിയ കോടികളുടെ കരുത്തില്‍ ബിനോയിയും കൂസലില്ലാതെ വിലസുന്നു. സമുദായത്തില്‍ നിന്ന് പോലും പലരും രേഷ്മയുടെ മരണത്തിലെ ദുരൂഹതയും ബിനോയിയുടെ വിഴിവിട്ട ബന്ധങ്ങളും നിരത്തിയിട്ടും അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു നിയമപരമായി നടപടിയും രേഷ്മയുടെ മരണത്തില്‍ ഇതുവരെയും സംഭവിച്ചിട്ടില്ല. ഇതോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. പ്രതികരിക്കാനും വിവരങ്ങള്‍ കൈമാറാനും ഫെയ്സ് ബുക്ക് കൂട്ടായ്മ ഇപ്പോള്‍ തന്നെ സജീവമായിട്ടുണ്ട്.

രേഷ്മ (26)യെ ഭര്‍ത്താവ് പാസ്റ്റര്‍ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടില്‍ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറല്‍ എസ്പിക്കു പരാതി നല്‍കി. എന്നാല്‍, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകല്‍ രണ്ടിനു ബിനോയി ഫോണില്‍ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരില്‍നിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയില്‍ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യ ചെയ്തെന്നാണ് ബിനോയി പറഞ്ഞത്. എന്നാല്‍, അത്തരത്തില്‍ ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അമ്മ നീതി തേടി മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചത്. അന്ന് പകല്‍ 12ന് രേഷ്മ ഫോണില്‍ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ അനാഥരാക്കി രേഷ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഷീബ പറഞ്ഞു. സംസ്‌കാരം നടന്ന 17നു കൊല്ലം എസ്പിക്കു പരാതി നല്‍കി.

പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വനിതാ കമീഷനും പരാതി നല്‍കി. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. ബിനോയി ബാബുവിന്റെ കുടുംബത്തിനുള്ള ഉന്നത രാഷ്ട്രീയ സാമുദായിക ബന്ധങ്ങളില്‍ കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഷീബ പറഞ്ഞു. ബിനോയി അമേരിക്കയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്. അഞ്ചരയടിയില്‍ കൂടുതല്‍ ഉയരമുള്ള രേഷ്മയ്ക്ക് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ ദുരൂഹതകള്‍ ഏറെയാണ്. അതിനൊന്നും മറുപടി പോലും നല്‍കാതെ കേസ് ഒതുക്കി തീര്‍ക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലില്‍ ഒരാള്‍ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണ്.

അതുകൊണ്ട് തന്നെയാണ് ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തി കൂടുന്നതും. 5 അടി പൊക്കം ഉള്ള ഒരാള്‍ക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനല്‍ എഴിയില്‍ തുങ്ങാന്‍ സാധിക്കുമോ? മരണ വാര്‍ത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടില്‍ ഓടി എത്തിയപ്പോള്‍ ബിനോയിയുടെ പിതാവിന്റെ വാക്കുകള്‍ ‘ഇവന്‍ കാരണം ഞങ്ങള്‍ക്ക് ഈ വയസാംകാലത്ത് ജയിലില്‍ കിടക്കേണ്ടി വരുമല്ലോ ദൈവമേ’ ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമില്‍ കൊണ്ടുപോയി പൂട്ടിയതെന്തിന് ? രേഷ്മയുടെ അമ്മയുടെ ഈ ചോദ്യങ്ങളില്‍ കഴമ്പുണ്ടെന്ന് പൊലീസിനുമറിയാം. എന്നാല്‍ മിണ്ടാതിരിക്കാനാണ് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. അതിവിദഗ്ധമായി രേഷ്മയുടെ മരണം ആത്മഹത്യയാക്കാനും ശ്രമം നടന്നു. രേഷ്മയുടെ പിതാവ് ആത്മഹത്യ ചെയ്താണെന്ന് പറഞ്ഞു പരിത്തി. ഇതിലൂടെ രേഷ്മയും ഇതേ ടെന്‍ന്‍സി ഉണ്ടായിരുന്ന കുട്ടിയാണെന്ന് വരുത്താനായി ശ്രമം. സംഭവം കഴിഞ്ഞയുടനെ പാസ്റ്ററുടെ അടുത്തയാളായ ബിജി അഞ്ചല്‍ പൊലീസുകാരുമായി ബന്ധപ്പെട്ടതെന്തിനെന്ന ചോദ്യവുമുണ്ട്. ഒരു സുവിശേഷകയും, സഹോദരിയുമായ സ്ത്രീയക്ക് ഈ കേസുമായി ഉള്ള ബന്ധവും ചോദ്യം ചെയ്യപ്പെടുന്നു. മരണം സംഭവിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ഈ സ്ത്രി എന്തിനു പൊലീസ് സ്റ്റേഷനില്‍ പോയി എന്നതാണ് യാഥാര്‍ത്ഥ്യം.

ഫയര്‍ വിഗ്സിന്റെ മെംബര്‍ ആയിരുന്ന ഒരു ഉന്നത പൊലീസ് അധികാരിയെ ഉടന്‍തന്നെ ഫോണ്‍ ചെയ്ത് ഇത് ഒരു ആത്മഹത്യാ ആണന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് കേസ് അട്ടിമറി തുടങ്ങിയത്. പിന്നീട് ഈ ഉദ്യോഗസ്ഥന്‍ തന്നെ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ്യത്തിന്റെ പക്ഷത്ത് ചേര്‍ന്നു. അപ്പോഴേക്കും ബിനോയിയെ രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തുവെന്നാണ് വാദം. ഒരു പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലം ആവുന്നതിനു മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചാല്‍ മൃതദേഹം മേല്‍നടപടികള്‍ സ്വീകരികേണ്ടത് തഹസില്‍ദാര്‍ അലെങ്കില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആവണം എന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ ഇത് പാലിച്ചില്ല. പെണ്‍കുട്ടിയുടെ മാതാവോ പിതാവോ ബന്ധുമിത്രാതികല്ലോ പരാതിയില്‍ ഗാര്‍ഹിക പിഡനം മുലം ആണ് പെണ്‍കുട്ടി മരിച്ചത് എന്ന് പറയുകയാനെകില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം അനുസരിച്ചുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് നിയമം. ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. ഇതുകൊണ്ടെല്ലാം കൂടിയാണ് സംശയങ്ങള്‍ സജീവമാകുന്നത്.

സിബിഐയെ പോലൊരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ഇതിനുള്ള നിയമപരമായ നടപടി രേഷ്മയുടെ അമ്മയും തുടരും. ഇത് മനസ്സിലാക്കിയാണ് രാജ്യം വിടാന്‍ ബിനോയിയും തയ്യാറെടുക്കുന്നതെന്നാണ് സൂചന. 2012 ജൂലൈ 12 നാണ് രേഷ്മയുടെ വിവാഹം ബിനോയിയുമായി നടന്നത്. വിവാഹം കഴിഞ്ഞു നാലുമാസമായപ്പോള്‍ പീഡനം തുടങ്ങി. എന്തിനും ഏതിനും ഉപദ്രവിക്കുന്നക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുഖത്തടിക്കുകയും മര്‍മ്മ ഭാഗങ്ങളില്‍ ചവിട്ടുക, മുടിയില്‍ പിടിച്ചു ശക്തമായി ഇടിക്കുകയും പല ദിവസങ്ങളില്‍ ആഹാരം നല്‍കാതിരിക്കു, തുടങ്ങിയവയായിരുന്നു പീഡന മുറകള്‍. പ്രശ്നങ്ങള്‍ ഓരോന്നും നടക്കുമ്പോഴും തന്റെ വീട്ടുകാരെ രേഷ്മ ഫോണ്‍ ചെയ്തു അറിയിച്ചിരുന്നു. അതില്‍ കുപിതനായ ബിനോയ് മൊബൈല്‍ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പോട്ടിച്ചതായി രേഷ്മയുടെ അമ്മ പറയുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രേഷ്മയുടെ വീട്ടുകാര്‍ ബിനോയിയുടെ വീട്ടില്‍ വരിക പതിവായിരുന്നു എന്ന് രേഷ്മയുടെ വീട്ടുകാര്‍ പറയുന്നു. അപ്പോഴൊക്കെ മദ്ധ്യസ്ഥനായി എത്തുന്നതും ഈ വിവാഹത്തിനു നേതൃത്വം കൊടുത്ത ബിജി അഞ്ചലാണന്നും പറയുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുടുംബത്തില്‍ നിന്നാണ് കൊട്ടാരക്കര പഴയവിള വീട്ടില്‍ ബാബുവിന്റെ മകന്‍ പാസ്റ്റര്‍ ബിനോയ് സമ്പന്നതയുടെ ഉന്നതങ്ങളിലേക്ക് വളരെ വേഗം വളര്‍ന്നത്. ആത്മീയതയുടെ പേരില്‍ മുന്തിയതരം കാറിലും വലിയ ഹോട്ടലുകളിലും ഉന്നതന്മാരുടെ വീടുകളിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഇതോടെയാണ് പഴയ കാലം ബിനോയ് മറന്നതെന്നാണ് രേഷ്മയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരും വിശദീകരിക്കുന്നത്.

Top