ഇവര്‍ മരണത്തിലേക്കുള്ള തയ്യാറെടുപ്പുകളിലാണ്; വിചിത്രമായ ആഘോഷത്തിന് വേദിയായി ജപ്പാന്‍

 

 

ഒരു വ്യക്തിയുടെ അവസാനം അയാളുടെ മരണമാണ്. ചിന്തിക്കുമ്പോള്‍ തന്നെ നിരവധി ചോദ്യങ്ങള്‍ മനസിലേക്ക് എത്തുന്ന ഒന്നാണ് മരണം. മരണവും മരണശേഷമുള്ള ജീവിതവും മരിക്കുമ്പോഴുള്ള അവസ്ഥയുമെല്ലാം വെറുതെയെങ്കിലും ചിന്തിച്ചുനോക്കാത്തവരും വിരളമാണ്. എന്നാല്‍ ഇതൊക്കെ ഒരു പഠനകേന്ദ്രം പോലെ വിശദീകരിക്കുന്ന വ്യത്യസ്തമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജപ്പാന്‍. ജപ്പാനില്‍ നാളുകളായി ആഘോഷിച്ചുവരുന്ന ഉത്സവമാണ് ശുകാത്സു. തലസ്ഥാന നഗരമായ ടോക്യോയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 16ന് വിവിധ പരിപാടികളാണ് നടന്നത്. ശുകാത്സു എന്നാല്‍ ഒരുവന്റെ അവസാനത്തിലേക്ക് തയ്യാറെടുക്കുന്നതാണ്. രാജ്യവ്യാപകമായി ആഘോഷിക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആളുകള്‍ മരണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പഠിക്കും. മരണ ശേഷം ശവശരീരം എങ്ങനെ പൊതുദര്‍ശനത്തിനായി തയ്യാറാക്കണമെന്നും മരിച്ചുകഴിഞ്ഞാല്‍ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നും ഉത്സവത്തിന്റെ ഭാഗമായുള്ള പരിശീലന കളരിയിലൂടെ ആളുകള്‍ക്ക് അറിയാനാകുന്നു. കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഒരുപക്ഷേ മനസില്‍ പരിഹാസം തോന്നുമെങ്കിലും ജാപ്പനീസ് ജനത ശുകാത്സു ഉത്സവത്തെ ബഹുമാനപൂര്‍വമാണ് കാണുന്നത്. നാം മരിച്ചുകഴിഞ്ഞ് ഈ ലോകം വിടുമ്പോള്‍ നമ്മുടെ ശരീരം യാത്രയാക്കുന്ന ചുമതല കൂടെയുള്ളവര്‍ക്കാണ്. ആ ചടങ്ങുകളെ കുറിച്ച് അറിഞ്ഞാല്‍ മാത്രമേ അത് കൃത്യമായി ചെയ്യാന്‍ കഴിയൂവെന്നാണ് ശുകാത്സു ആഘോഷത്തിനെത്തിയവര്‍ പറയുന്നത്. വിവിധ പ്രായത്തിലുള്ളവരാണ് ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ടോക്യോയിലെത്തിയത്. മരിച്ച ശേഷം ശരീരം പെട്ടിയിലാക്കുന്നതും പെട്ടി അടയ്ക്കുന്നതുമൊക്കെ പഠനക്ലാസുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഉത്സവത്തിനെത്തിയ ചില ആളുകള്‍ പെട്ടിയില്‍ ശവമായി കിടന്നുനോക്കുകയുമൊക്കെ ചെയ്യാറുണ്ട്.

https://youtu.be/G6ZT5qlaerw

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top