മൃതദേഹവും വെന്റിലേറ്ററിൽ വയ്ക്കും: സ്വകാര്യ ആശുപത്രികൾക്കെതിരെ പൊട്ടിത്തെറിച്ച് ജി.സുധാകരൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: മൃതദേഹം പോലും വെന്റിലേറ്ററിൽ വയ്ക്കുന്നവരാണ് സ്വകാര്യ ആശുപത്രി അധികൃതരെന്നു തുറന്നടിച്ച് മന്ത്രി ജി.സുധാകരൻ. ആളുകൾ മരിച്ചാലും നാലും അഞ്ചും ദിവസം വെന്റിലേറ്ററിൽ വെച്ച് കൃത്രിമശ്വാസം നൽകി പണം തട്ടുന്ന എറണാകുളത്തെ വൻകിട ആശുപത്രികളെ തനിക്കറിയാമെന്നാണ് മന്ത്രി തുറന്നടിച്ചത്. ഇങ്ങനെ ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
ആലപ്പുഴ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ് ഉദ്ഘാടന ചടങ്ങിലാണ് സുധാരന്റെ വെളിപ്പെടുത്തൽ. ആള് മരിച്ചാലും ആരുമറിയില്ല. നാലോ അഞ്ചോ ദിവസം ഇങ്ങനെ ക്രിത്രിമ ശ്വാസം നൽകി പണം തട്ടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളെല്ലാം ഒരു കാലത്ത് തീരെ ഫീസ് വാങ്ങിയിരുന്നില്ല.
എന്നാൽ ഇന്ന് പല തരം ഫീസുകളുണ്ട്. സമ്പൂർണ്ണമായ സൗജന്യ ചികിൽസയാണ് കേരളത്തിന് ആവശ്യം. എൽഡിഎഫ് സർക്കാർ അത് ചെയ്യാനുള്ള ഒരുക്കത്തിലാണ് സർക്കാർ സ്ഥാപനങ്ങളിലെല്ലാം പൂർണ്ണമായ സൗജന്യ ചികിൽസവന്നാൽ മാത്രമേ സ്വകാര്യ മേഖലയിലെ കൊള്ള അവസാനിക്കൂ എന്ന് ജി സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top