‘കോപ്പിയടി’യില്‍ ട്വിസ്റ്റ്; ദീപ ടീച്ചറിന്റെ പേരില്‍ കവിത പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് എം ജെ ശ്രീചിത്രന്‍

തിരുവനന്തപുരം: പ്രശസ്തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസമാണ് തന്റെ കവിത മാറ്റം വരുത്തി ദീപ ടീച്ചര്‍ പ്രസിദ്ധീകരിച്ചുവെന്ന് യുവ കവി എസ് കലേഷ് ആരോപിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി ദീപ നിശാന്ത് എത്തുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും ടീച്ചറിനെതിരെയാണ് പ്രതികരിച്ചത്.

കഥയുടെ ഗതി തന്നെ മാറ്റുന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ദീപാ നിശാന്തിന്റെ പേരില്‍ മറ്റൊരാളുടെ കവിത പ്രസിദ്ധീകരിച്ചതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷകനായ എം.ജെ.ശ്രീചിത്രന്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കവിത താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് ശ്രീചിത്രന്‍ ദീപയോട് പറഞ്ഞുവെന്നാണ് ആരോപണം. ഒരു ഓണ്‍ലൈന്‍ മാധ്യമം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇക്കാര്യം ദീപാ നിശാന്ത് നിഷേധിച്ചിട്ടില്ല. എന്നാല്‍ കവിത മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്ന കാര്യം ദീപാ നിശാന്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
അതേസമയം, കവിത ദീപാ നിശാന്ത് അയച്ചത് പ്രകാരമാണ് തങ്ങളുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടനയുടെ പ്രതിനിധികള്‍ ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top