രണ്‍വീര്‍ സിംഗുമായുള്ള ദീപിക പദുക്കോണിന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വിവാഹം ഉടന്‍

ranveersingh-deepikapadukone-story

ഗോസിപ്പുകള്‍ക്കൊടുവില്‍ ബോളിവുഡ് പ്രശസ്ത താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രഹസ്യമായാണ് നിശ്ചയം കഴിഞ്ഞതെന്നാണ്. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും ഗോസിപ്പുകാര്‍ നേരത്തെതന്നെ അടിച്ചിറക്കിയിരുന്നു.

കഴിഞ്ഞദിവസം രണ്‍വീര്‍ ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അതിന് പിന്നാലെ ഇരുവരുടേയും വീട്ടുകാര്‍ കൂടിക്കാഴ്ച നടത്തിയെന്നും പറയുന്നു.
അതേസമയം, വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം ഐഫാ അവാര്‍ഡ് വേദിയില്‍ രണ്‍വീറിന് ദീപിക പരസ്യമായി ചുംബനം നല്‍കിയിരുന്നു. അവാര്‍ഡ് വേദിയിലെ ഡാന്‍സ് പെര്‍ഫോമന്‍സ് കഴിഞ്ഞ ഉടനെയാണ് ദീപിക രണ്‍വീറിനു നേരെ ഫ്ളയിംഗ് കിസുകള്‍ നല്‍കിയത്. നേരത്തെ രണ്‍വീര്‍ സിംഗിന്റെ മുന്നില്‍ നഗ്നയാകാന്‍ പോലും തനിക്ക് ഭയമില്ലെന്ന് ദീപികാ പദുക്കോണ്‍ പറഞ്ഞിരുന്നു.

749475

ആത്മാര്‍ഥ സുഹൃത്താണ് രണ്‍വീര്‍. അദ്ദേഹത്തിന്റെ മുന്നില്‍ നഗ്നയാകാന്‍ പോലും എനിക്ക് ഭയമില്ല. അങ്ങനെ നിന്നാല്‍ പോലും അദ്ദേഹം എന്നെ ഉപദ്രവിക്കില്ലെന്നും അപമാനിക്കില്ലെന്നും ഉറപ്പുണ്ട്. അങ്ങനെയുള്ള പരസ്പര വിശ്വാസവും ബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ദീപിക ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Top