ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ദീപികയും റണ്‍വീര്‍ സിംഗും ഒന്നായി കഴിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ സാക്ഷാത്കാരം. മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ തന്നെ പുറത്ത് വന്നത് ഏറെ വൈകിയാണ്.
വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് താര ജോഡി ആവശ്യപ്പെട്ടിരുന്നു. പക്ഷെ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയതോടെ വൈറലായി.
സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തിലെ അതിവൈകാരികമായ ചുംബനരംഗത്തില്‍ നിന്നാണ് ഇവരുടെ പ്രണയം ആരംഭിച്ചത്. അടുത്തിടപഴകുന്ന രംഗങ്ങളില്‍ ഇവര്‍ പ്രണയവും കൈമാറി എന്ന് സാരം.
ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമേ തങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയുള്ളൂ എന്ന് താരദമ്പതിമാര്‍നേരത്തെ വ്യക്തമാക്കിയിരുന്നു.